---
title: "കുറ്റ്യാടിയിലെ സ്‌കൂളിൽ ഭക്ഷ്യ വിഷബാധ; 31 കുട്ടികൾ ചികിത്സ തേടി"
english_title: "Food poisoning at a school in Kuttiadi; 31 children seek treatment"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/342332/food-poisoning-at-a-school-in-kuttiadi-31-children-seek-treatment"
published_at: "2026-02-16T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699326fcb6f28_3.jpg"
keywords: []
---

# കുറ്റ്യാടിയിലെ സ്‌കൂളിൽ ഭക്ഷ്യ വിഷബാധ; 31 കുട്ടികൾ ചികിത്സ തേടി

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി മരുതോങ്കര അംബേദ്കർ ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ ഭക്ഷ്യ വിഷബാധ. ഞായറാഴ്ച രാത്രി ഭക്ഷണം കഴിച്ച 31 വിദ്യാർഥിനികൾക്കാണ് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടത്. 31 വിദ്യാർഥിനികളും മരുതോങ്കര കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി മരുതോങ്കര അംബേദ്കർ ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ ഭക്ഷ്യ വിഷബാധ. ഞായറാഴ്ച രാത്രി ഭക്ഷണം കഴിച്ച 31 വിദ്യാർഥിനികൾക്കാണ് വയറുവേദനയും ഛർദിയും അനുഭവപ്പെട്ടത്. 31 വിദ്യാർഥിനികളും മരുതോങ്കര കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.

ഞായറാഴ്ച പാകംചെയ്ത ചിക്കൻ കറിയിൽ നിന്നാണ് ഭക്ഷ്യ വിഷബാധയുണ്ടായതെന്നാണ് സംശയം. രാത്രി ഭക്ഷണം കഴിച്ചതിന് പിന്നാലെ ഏതാനും വിദ്യാർഥിനികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. തിങ്കളാഴ്ച രാവിലെ കൂടുതൽ വിദ്യാർഥിനികൾക്ക് വയറുവേദനയും ഛർദിയും അനുഭവപ്പെടുകയായിരുന്നു. ഇതോടെയാണ് വിദ്യാർഥിനികളെ ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സംഭവത്തിന് പിന്നാലെ ഹെൽത്ത് സൂപ്പർവൈസറുടെ നേതൃത്വത്തിൽ സ്‌കൂളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/342332/food-poisoning-at-a-school-in-kuttiadi-31-children-seek-treatment)