---
title: "അക്ഷരമുറ്റത്ത് റിപ്പബ്ലിക് സദസ്സ്; ദേശപോഷിണി വായനശാലയിൽ റിപ്പബ്ലിക് സദസ്സും ജനപ്രതിനിധികൾക്ക് സ്വീകരണവും സംഘടിപ്പിച്ചു"
english_title: "Republic Audience at Akshara Muttam; Republic Audience and reception for people's representatives organized at Deshaposhini Library"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/342643/republic-audience-at-akshara-muttam-republic-audience-and-reception-for-peoples-representatives-organized-at-deshaposhini-library"
published_at: "2026-02-18T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69956b97ab1ba_Republic_Audience_and_reception_for_peoples_representatives_organized_at_Deshaposhini_Library.jpg"
keywords: []
---

# അക്ഷരമുറ്റത്ത് റിപ്പബ്ലിക് സദസ്സ്; ദേശപോഷിണി വായനശാലയിൽ റിപ്പബ്ലിക് സദസ്സും ജനപ്രതിനിധികൾക്ക് സ്വീകരണവും സംഘടിപ്പിച്ചു

> **Lead Summary:** **മരുതോങ്കര: [** മുണ്ടക്കുറ്റി ദേശപോഷിണി വായനശാലയുടെയും ഗ്രന്ഥാലയത്തിന്റെയും ആഭിമുഖ്യത്തിൽ ഒരു മാസം നീണ്ടുനിന്ന 77-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് സമാപനമായി. പരിപാടിയുടെ ഉദ്ഘാടനം പി. ദിവാകരൻ നിർവഹിച്ചു. ‘വിജ്ഞാന വികസനം തുടരട്ടെ, സോദരത്വം പുലരട്ടെ’ എന്ന വിഷയത്തെ ആസ്പദമാക്കി സി.പി. അശോകൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.

## Article Content

**മരുതോങ്കര: [** മുണ്ടക്കുറ്റി ദേശപോഷിണി വായനശാലയുടെയും ഗ്രന്ഥാലയത്തിന്റെയും ആഭിമുഖ്യത്തിൽ ഒരു മാസം നീണ്ടുനിന്ന 77-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് സമാപനമായി. പരിപാടിയുടെ ഉദ്ഘാടനം പി. ദിവാകരൻ നിർവഹിച്ചു. ‘വിജ്ഞാന വികസനം തുടരട്ടെ, സോദരത്വം പുലരട്ടെ’ എന്ന വിഷയത്തെ ആസ്പദമാക്കി സി.പി. അശോകൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് ഹൃദ്യമായ സ്വീകരണം നൽകി. മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. സതി, വൈസ് പ്രസിഡന്റ് കെ.ആർ. ബിജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല ടീച്ചർ, ബ്ലോക്ക് മെമ്പർ കോരങ്കോട് മൊയ്തു, വാർഡ് മെമ്പർമാരായ ഇ.കെ. മുരളി, എൻ.കെ. രവീന്ദ്രൻ മാസ്റ്റർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ജില്ലാതല വായനാ മത്സരത്തിൽ വിജയിയായ ടി. അശ്വനി, താലൂക്ക് തല വിജയികൾ, ക്വിസ് മത്സര വിജയികൾ എന്നിവർക്ക് ജനപ്രതിനിധികൾ സമ്മാനങ്ങൾ വിതരണം ചെയ്തു. ഒരു മാസം നീണ്ടുനിന്ന ആഘോഷങ്ങളുടെ ഭാഗമായി അക്ഷര കരോൾ, പതാക ദിനം തുടങ്ങിയ വിപുലമായ പരിപാടികളും സംഘടിപ്പിച്ചിരുന്നു. കെ. നാണു അധ്യക്ഷത വഹിച്ച ചടങ്ങിൽ കാപ്പുമ്മൽ അജിത സ്വാഗതം പറഞ്ഞു. കെ.സി. കൃഷ്ണൻ മാസ്റ്റർ, കെ.പി. ദിനേശൻ മാസ്റ്റർ, കെ. നാരായണൻ, ടി. അജിത എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/342643/republic-audience-at-akshara-muttam-republic-audience-and-reception-for-peoples-representatives-organized-at-deshaposhini-library)