---
title: "കുടിൽ പാറ കോളനിയില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം സന്ദർശനം നടത്തി "
english_title: "A member of the State Food Commission visited Kudilpara Colony"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/34283/a-member-of-the-state-food-commission-visited-kudilpara-colony"
published_at: "2022-03-27T23:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6240a1bf750ce_Untitled-1  .jpg"
keywords: []
---

# കുടിൽ പാറ കോളനിയില്‍ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം സന്ദർശനം നടത്തി 

> **Lead Summary:** **കുറ്റ്യാടി : **ആദിവാസി ഗോത്രവിഭാഗത്തിൽ കാട്ടുനായ്ക്ക വിഭാഗത്തിൽ പെടുന്നവർ താമസിക്കുന്ന വടകര താലൂക്കിലെ ഏക കോളനിയായ കുടിൽ പാറ കോളനി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം അഡ്വ.പി. വസന്തം ഇന്ന് സന്ദർശിച്ചു.

## Article Content

**കുറ്റ്യാടി : **ആദിവാസി ഗോത്രവിഭാഗത്തിൽ കാട്ടുനായ്ക്ക വിഭാഗത്തിൽ പെടുന്നവർ താമസിക്കുന്ന വടകര താലൂക്കിലെ ഏക കോളനിയായ കുടിൽ പാറ കോളനി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം അഡ്വ.പി. വസന്തം ഇന്ന് സന്ദർശിച്ചു.

മരുതോങ്കര പഞ്ചായത്തിലെ പശു ക്കടവിലെ നെല്ലിക്കുന്നിലാണ് കുടിൽ പാറ കോളനി- താലൂക്ക് സപ്ലൈ ഓഫീസർ ടി സി സജീവൻ റേഷനിംഗ് ഇൻസ്പെക്ടർമാരായ നിജിൻ ടി.വി , കുഞ്ഞിക്കൃഷ്ണൻ കെ.പി , ശ്രീധരൻ കെ.കെ. , ജീവനക്കാരനായ ശ്രീജിത് കുമാർ കെ.പിഎന്നിവരും ഐസിഡിഎസ് ഓഫിസർ ജലജ എം.ജോർജ് കുന്നുമ്മൽ വിദ്യഭ്യാസ ഉപജില്ലാ നൂൺ മിൽ ഓഫിസർ ഷെമീർ പി.കെ. എന്നിവരും ടൈബൽ പ്രമോട്ടർമാരായ ശോഭ എൻ , ബിന്ദു ഏ സി , ബിജു വി. പി എന്നിവരും സംഘത്തോടൊപ്പമുണ്ടായി.

ഗോത്രവർഗ കുടുംബങ്ങൾക്ക് ലഭിക്കുന്ന റേഷൻ ഭക്ഷ്യധാന്യങ്ങൾ, അങ്കണവാടികൾ വഴി അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ലഭിക്കേണ്ടുന്ന പോഷകാഹാരങ്ങൾ സ്കൂൾ ഉച്ച ഭക്ഷണ പരിപാടി വഴി ലഭിക്കുന്ന ഭക്ഷണം എന്നിവയെ പ്പറ്റിയെല്ലാം അന്വേഷിച്ചറിഞ്ഞു. കുടിൽ പാറ കോളനിയിലെ ഏക വിദ്യാഭ്യാസ സ്ഥാപനമായ എംജി എൽ സി മൾട്ടി ഗ്രേഡ് ലേണിംഗ് സെന്റെറിന്റെ പ്രവർത്തനങ്ങളും നിരീക്ഷിച്ച - ഏകാധ്യാപക വിദ്യാലയമായ ഇവിടെ നാലാം തരം വരെ ഉണ്ടങ്കിലും ഒന്നാം ക്ലാസിൽ ഒരു വിദ്യാർത്ഥിയും രണ്ടാം തരത്തിൽ മൂന്ന് വിദ്യാർത്ഥിക്കുമായി നാല് വിദ്യാർത്ഥികൾ മാത്രമാണുള്ളത് .

ഇവിടത്തെ ഉച്ചഭക്ഷണ വിതരണം മെച്ചപെടുത്തേണ്ട കാര്യങ്ങളൾ പരിശോധിച്ച് ആവശ്യമായ നിർദേശങ്ങൾ നൽകി . അംഗനവാടികൾ വഴി ലഭിക്കേണ്ടന്ന അമൃതം പൊടി പോലുള്ള പോഷകാഹാരങ്ങളുടെ കൃത്യമായ അളവിലുള്ള ലഭ്യത, ഗോത്രവിഭാഗങ്ങൾക്കും ജനനി ജൻമരക്ഷാ പദ്ധതി പ്രകാരമുള്ള പ്രസവാനുകൂല്യംങ്ങൾ എനിവയുടെ ലഭ്യത യെ പറ്റിയും അന്വേഷിച്ചു . ആദിവാസി വനിതകൾക്ക് ഈ പദ്ധതി പ്രകാരംമാസം 2000 രൂപ വെച്ച് 36000 - രൂപയാണ് നൽകന്നത് .

എ എ വൈ പദ്ധതി പ്രകാരം 30 കിലോ അരി 5 കിലോ ഗോതമ്പ് എന്നിവ പൂർണ്ണമായും സൗജന്യമായി ലഭിക്കേണ്ടതു അന്വഷണ വിധേയമായി. റേഷൻ കാർഡ് ലഭിക്കേണ്ടുന്ന വളരെ ചുരുക്കം കുടുംബങ്ങൾക്ക് അടുത്ത ആഴ്ച തന്നെ ആയത് ലഭ്യമാക്കാനള്ള നടപടികളും സ്വീകരിച്ചു. അടുക്കത്തുള്ള അമൃതം പൊടി നിർമ്മാണ യൂണിറ്റും സന്ദർശിച്ചു. കുടിൽ പാറയിൽ 26 കുടുംബങ്ങളാണുള്ളത് .അടുത്തുള്ള പിടികപ്പാറ കോളനിയും സന്ദർശിച്ച് ഇവിടെ ആറ് കുടുംബങ്ങളാണുള്ളത്. രോഗങ്ങളാലും മറ്റും പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ദുരിതാശ്വാസ നിധിയിൽ നിന്നും മറ്റും സഹായങ്ങൾ ലഭിക്കന്നതിനുള്ള കാര്യങ്ങളും പരിശോധിച്ചു .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/34283/a-member-of-the-state-food-commission-visited-kudilpara-colony)