---
title: "ബസ് കണ്ടക്ടർക്ക് മർദ്ദനം; പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം; മാർച്ച് ഒന്നിന് സി.പി.ഐയുടെ പോലീസ് സ്റ്റേഷൻ മാർച്ച്"
english_title: "Protest against non-arrest of accused; CPI to march to police station on March 1"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/342850/protest-against-non-arrest-of-accused-cpi-to-march-to-police-station-on-march-NEW-UPDATE"
published_at: "2026-02-19T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996aa886aa84_CPI_to_march_to_police_station_on_March_1.jpg"
keywords: []
---

# ബസ് കണ്ടക്ടർക്ക് മർദ്ദനം; പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധം; മാർച്ച് ഒന്നിന് സി.പി.ഐയുടെ പോലീസ് സ്റ്റേഷൻ മാർച്ച്

> **Lead Summary:** മൊകേരി: സി.പി.ഐ മുറുവശേരി ബ്രാഞ്ച് സെക്രട്ടറിയും സ്വകാര്യ ബസ് കണ്ടക്ടറുമായ എം.പി. ദിവാകരനെ മർദിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മാർച്ച് ഒന്നിന് വടകര പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്താൻ സി.പി.ഐ കുന്നുമ്മൽ ലോക്കൽ കമ്മിറ്റി തീരുമാനിച്ചു. കഴിഞ്ഞ ഡിസംബർ 31-ന് രാവിലെ 6:15-ന് വടകര ബസ് സ്റ്റാൻഡിൽ വെച്ചാണ് ദിവാകരന് മർദനമേറ്റത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ആഴ്ചകളോളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

## Article Content

മൊകേരി: സി.പി.ഐ മുറുവശേരി ബ്രാഞ്ച് സെക്രട്ടറിയും സ്വകാര്യ ബസ് കണ്ടക്ടറുമായ എം.പി. ദിവാകരനെ മർദിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മാർച്ച് ഒന്നിന് വടകര പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്താൻ സി.പി.ഐ കുന്നുമ്മൽ ലോക്കൽ കമ്മിറ്റി തീരുമാനിച്ചു. കഴിഞ്ഞ ഡിസംബർ 31-ന് രാവിലെ 6:15-ന് വടകര ബസ് സ്റ്റാൻഡിൽ വെച്ചാണ് ദിവാകരന് മർദനമേറ്റത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ആഴ്ചകളോളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സംഭവം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താൻ വടകര പോലീസിന് സാധിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. മർദനത്തിൽ പ്രതിഷേധിച്ച് വടകരയിലെ ബസ് ജീവനക്കാർ നേരത്തെ ഒരു ദിവസം പണിമുടക്ക് നടത്തിയിരുന്നു. പ്രതികളെ അടിയന്തരമായി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച് ഒന്നിന് രാവിലെ 11 മണിക്ക് പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിക്കുന്നത്. ലോക്കൽ കമ്മിറ്റി യോഗത്തിൽ എം.പി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. പി. സുരേഷ് ബാബു, വി.വി. പ്രഭാകരൻ, റീന സുരേഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/342850/protest-against-non-arrest-of-accused-cpi-to-march-to-police-station-on-march-NEW-UPDATE)