---
title: "കെ-ടെറ്റ് ഇളവ്; അധ്യാപകർക്കായി സംസ്ഥാന-കേന്ദ്ര സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് കെ.പി.പി.എച്ച്.എ"
english_title: "KPPHA demands urgent intervention by state and central governments for teachers"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/342913/kppha-demands-urgent-intervention-by-state-and-central-governments-for-teachers"
published_at: "2026-02-19T14:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6996d17151296_KPPHA_demands_urgent_intervention_by_state_and_central_governments_for_teachers.jpg"
keywords: []
---

# കെ-ടെറ്റ് ഇളവ്; അധ്യാപകർക്കായി സംസ്ഥാന-കേന്ദ്ര സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് കെ.പി.പി.എച്ച്.എ

> **Lead Summary:** കുറ്റ്യാടി: കേരളത്തിൽ കെ-ടെറ്റ് യോഗ്യത നിർബന്ധമാക്കുന്നതിന് മുമ്പ് സർവീസിൽ പ്രവേശിച്ച മുഴുവൻ അധ്യാപകരെയും പരീക്ഷയിൽ നിന്ന് ഒഴിവാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കുന്നുമ്മൽ സബ് ജില്ലാ സമ്മേളനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇതുസംബന്ധിച്ച് സംസ്ഥാന-കേന്ദ്ര സർക്കാരുകൾ അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സബ് ജില്ലാ പ്രസിഡന്റ് പി.പി. പുഷ്പരാജൻ അധ്യക്ഷത വഹിച്ച സമ്മേളനം കെ.പി.പി.എച്ച്.എ ജില്ലാ പ്രസിഡന്റ് കെ.കെ. ജിജി ഉദ്ഘാടനം ചെയ്തു. അധ്യാപകർ നേരിടുന്ന വിവിധ പ്രൊഫഷണൽ പ്രശ്നങ്ങളും സമ്മേളനത്തിൽ ചർച്ചയായി.

## Article Content

കുറ്റ്യാടി: കേരളത്തിൽ കെ-ടെറ്റ് യോഗ്യത നിർബന്ധമാക്കുന്നതിന് മുമ്പ് സർവീസിൽ പ്രവേശിച്ച മുഴുവൻ അധ്യാപകരെയും പരീക്ഷയിൽ നിന്ന് ഒഴിവാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കുന്നുമ്മൽ സബ് ജില്ലാ സമ്മേളനത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇതുസംബന്ധിച്ച് സംസ്ഥാന-കേന്ദ്ര സർക്കാരുകൾ അനുകൂലമായ നിലപാട് സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സബ് ജില്ലാ പ്രസിഡന്റ് പി.പി. പുഷ്പരാജൻ അധ്യക്ഷത വഹിച്ച സമ്മേളനം കെ.പി.പി.എച്ച്.എ ജില്ലാ പ്രസിഡന്റ് കെ.കെ. ജിജി ഉദ്ഘാടനം ചെയ്തു. അധ്യാപകർ നേരിടുന്ന വിവിധ പ്രൊഫഷണൽ പ്രശ്നങ്ങളും സമ്മേളനത്തിൽ ചർച്ചയായി.

ടി.നാസർ, ജിഷ.ആർ.കെ, ദേഷ്മ.കെ, എ.വി.നാസറുദ്ദീൻ, ടി.സൈനുദ്ദീൻ, പ്രദീഷ് സി.എച്ച്, സുമതി കെ.സി, ടി.കെ.മുഹമ്മദ് റിയാസ്, ഷബീന.ഐ.കെ, പ്രസംഗിച്ചു.ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന ജിജി.കെ.കെ, പി.പി.പുഷ്പരാജൻ, കെ.കെ.യൂസ്‌ഫ്, എൻ.കെ.സന്തോഷ്, സജിത .കെ. ,ആൻഡ്രൂസ്.ഡി.ജെ എന്നിവർക്കുള്ള ഉപഹാരം കുറ്റ്യാടി സി ഐ എസ് ബി കൈലാസ്നാഥ് നൽകി. പുതിയ ഭാരവാഹികളായി ഷിബു മാത്യു (പ്രസിഡണ്ട്), ദീപ.കെ (വൈസ് പ്രസിഡണ്ട്), ബീന.സി.എം (സെക്രട്ടരി ), ജമാൽ.കെ.കെ (ജോ. സെക്രട്ടരി ), റെനിത കെ.ആർ (അസി.സെക്രട്ടരി ), ഫസ്ന. എ.കെ (ട്രഷറർ), ധന്യ.ടി.കെ (വനിത ഫോറം ചെയർപേഴ്സൺ), ജിഷ.ആർ കെ (കൺവീനർ) തെരെഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/342913/kppha-demands-urgent-intervention-by-state-and-central-governments-for-teachers)