---
title: "കോടികൾ എവിടെ?ജൂവലറി നിക്ഷേപ തട്ടിപ്പ് ; പ്രതികളെ ഇന്ന് അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും"
english_title: "Where are the crores? Jewelery investment fraud; The accused will be taken into custody by the probe team today"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/343/where-are-the-crores-jewelery-investment-fraud-the-accused-will-be-taken-into-custody-by-the-probe-team-today"
published_at: "2021-09-28T08:38:00+05:30"
category: "Kuttiadi"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6152873e667ce_gold palace.jpg"
keywords: []
---

# കോടികൾ എവിടെ?ജൂവലറി നിക്ഷേപ തട്ടിപ്പ് ; പ്രതികളെ ഇന്ന് അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും

> **Lead Summary:** **കുറ്റ്യാടി: ** നിക്ഷേപകർ നൽകിയ കോടികൾ എവിടെ പോയിയെന്ന ചോദ്യത്തിന് ഉത്തരം തേടി പൊലീസ്. ഗോൾഡ് പാലസ് ജൂവലറി നിക്ഷേപ തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ ചോദ്യം ചെയ്യുന്നതിന് വേണ്ടി അന്വേഷണസംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും.

## Article Content

**കുറ്റ്യാടി: ** നിക്ഷേപകർ നൽകിയ കോടികൾ എവിടെ പോയിയെന്ന ചോദ്യത്തിന് ഉത്തരം തേടി പൊലീസ്. ഗോൾഡ് പാലസ് ജൂവലറി നിക്ഷേപ തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ ചോദ്യം ചെയ്യുന്നതിന് വേണ്ടി അന്വേഷണസംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും.

മാനേജിങ് പാർട്‌നർമാരായ ടി. സബീൽ, സി.കെ. ഹമീദ് എന്നിവരെയാണ് തുടരന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിൽ വാങ്ങുന്നത്. ഇവരെക്കൂടി ചോദ്യംചെയ്യുന്നതോടെ ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് നിർണായകവിവരം ലഭിക്കുമെന്നാണ് പോലീസ് നൽകുന്ന സൂചന.

നിക്ഷേപകരുടെ പരാതിയിൽ പ്രതി ചേർത്ത അഞ്ചുപേരും ഇതിനകം പിടിയിലായിട്ടുണ്ട്. നേരത്തെ പിടിയിലായ ഒന്നാം പാർട്ട്‌നർ വി.പി. സമീർ, രണ്ടാം പാർട്ട്‌നർ കെ.പി. ഹമീദ്, മൂന്നാം പാർട്ട്‌നർ ടി. മുഹമ്മദ് എന്നിവരെ അന്വേഷണ സംഘം കസ്റ്റഡയിൽവാങ്ങി ചോദ്യംചെയ്തിരുന്നു. ഇവരിപ്പോൾ റിമാൻഡിൽ കഴിയുകയാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/343/where-are-the-crores-jewelery-investment-fraud-the-accused-will-be-taken-into-custody-by-the-probe-team-today)