---
title: "പുതിയ പാതയിലേക്ക്..; അമ്പലക്കുളങ്ങര -പനയന്റെ മുക്ക് റോഡ് പുനരുദ്ധാരണം; പ്രവൃത്തി ഉദ്ഘാടനം ഇന്ന്"
english_title: "Towards a new road..; Ambalakulangara - Panayante Mukku road renovation; Work inauguration today"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/343333/towards-a-new-road-ambalakulangara-panayante-mukku-road-renovation-work-inauguration-today"
published_at: "2026-02-21T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6999653643974_Work_inauguration_today.jpg"
keywords: []
---

# പുതിയ പാതയിലേക്ക്..; അമ്പലക്കുളങ്ങര -പനയന്റെ മുക്ക് റോഡ് പുനരുദ്ധാരണം; പ്രവൃത്തി ഉദ്ഘാടനം ഇന്ന്

> **Lead Summary:** കുന്നുമ്മൽ: കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിൽ ഉൾപ്പെട്ട അമ്പലക്കുളങ്ങര - പനയന്റെ മുക്ക് റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ ഉദ്ഘാടനം ഇന്ന് നടക്കും. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.

## Article Content

കുന്നുമ്മൽ: കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിൽ ഉൾപ്പെട്ട അമ്പലക്കുളങ്ങര - പനയന്റെ മുക്ക് റോഡ് പുനരുദ്ധാരണ പ്രവൃത്തിയുടെ ഉദ്ഘാടനം ഇന്ന് നടക്കും. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്.

വൈകുന്നേരം 4 മണിക്ക് നടക്കുന്ന ചടങ്ങിൽ കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ടി. ചന്ദ്രൻ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിക്കും. 14-ാം വാർഡിലെ മെമ്പർ ശ്രീ. എം.ടി. രവീന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ 15-ാം വാർഡിലെ മെമ്പർ ശ്രീ. എലിയാറ ആനന്ദൻ സ്വാഗതം ആശംസിക്കും. പ്രദേശത്തെ ജനപ്രതിനിധികളും സാമൂഹിക പ്രവർത്തകരും ചടങ്ങിൽ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/343333/towards-a-new-road-ambalakulangara-panayante-mukku-road-renovation-work-inauguration-today)