---
title: "മായാത്ത സ്മരണകളിൽ; ഇ.കെ. അബ്ദുല്ല ഹാജി അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു"
english_title: "E.K. Abdullah Haji organized a memorial service and prayer meeting"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/343490/ek-abdullah-haji-organized-a-memorial-service-and-prayer-meeting"
published_at: "2026-02-22T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699a993d8cbc8_muslimleg_anusmaranam.jpg"
keywords: []
---

# മായാത്ത സ്മരണകളിൽ; ഇ.കെ. അബ്ദുല്ല ഹാജി അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി: [**[ ]കഴിഞ്ഞ ശനിയാഴ്ച അന്തരിച്ച കായക്കൊടി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഇ.കെ. അബ്ദുല്ല ഹാജിയെ അനുസ്മരിച്ച് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സംഗമവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.പി. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സുഹൈൽ അശ്അരി പ്രാർത്ഥന നടത്തി. ഇ.പി. മുഹമ്മദലി സ്വാഗതം ആശംസിച്ചു.

## Article Content

**കുറ്റ്യാടി: [**[ ]കഴിഞ്ഞ ശനിയാഴ്ച അന്തരിച്ച കായക്കൊടി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഇ.കെ. അബ്ദുല്ല ഹാജിയെ അനുസ്മരിച്ച് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സംഗമവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കെ.പി. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സുഹൈൽ അശ്അരി പ്രാർത്ഥന നടത്തി. ഇ.പി. മുഹമ്മദലി സ്വാഗതം ആശംസിച്ചു.

തളീക്കര ലീ ഗ് ഹൗസിൽ നടന്ന സംഗമം മണ്ഡലം മുസ്ലിം ലീഗ് വൈ സ് പ്രസിഡണ്ട് വി.പി. കുഞ്ഞബ്ദുല്ല മാസ്റ്റർ അനുസ്‌മര ണ പ്രഭാഷണം നടത്തി. സൗമ്യമായ പെരുമാറ്റവും നി സ്വാർത്ഥ സേവനവും കൊണ്ട് ജനഹൃദയം കീഴടക്കിയ നേതാവായിരുന്നു ഇ.കെ. അബ്ദുല്ല ഹാജിയെന്ന് അദ്ദേ ഹം അഭിപ്രായപ്പെട്ടു എം.എ. ലത്തീഫ് മാസ്റ്റർ, സഈദ് തളിയിൽ, പി.കെ. കുഞ്ഞമ്മദ് മാസ്റ്റർ, സി.ടി. ഹാരിസ് മാസ്റ്റർ, പി.കെ. ഹമീദ്, ഇ.പി. കുഞ്ഞബ്ദുല്ല, ഇ.പി. ഹമീദ്, കെ.കെ. മുഹമ്മദ് സലാൽ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/343490/ek-abdullah-haji-organized-a-memorial-service-and-prayer-meeting)