---
title: " ഫ്ലൈ ഓവർ പദ്ധതി; എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം കുറ്റ്യാടിയിൽ പരിശോധന നടത്തി"
english_title: "Kuttiyadi flyover: Project nears completion; officials inspect"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/343494/kuttiyadi-flyover-project-nears-completion-officials-inspect-new"
published_at: "2026-02-22T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699a9ed26afd5_Kuttiyadi_flyover_Project_nears_completion;_officials_inspect.jpg"
keywords: []
---

#  ഫ്ലൈ ഓവർ പദ്ധതി; എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം കുറ്റ്യാടിയിൽ പരിശോധന നടത്തി

> **Lead Summary:** കുറ്റ്യാടി: ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി നിർമ്മിക്കുന്ന ഫ്ലൈ ഓവർ പദ്ധതിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. കുറ്റ്യാടി ജങ്ഷനിലെ ഫ്ലൈ ഓവർ, മുള്ളൻകുന്ന് പശുക്കടവ് റോഡിൽ നിന്ന് റിവർ റോഡിലേക്കുള്ള തൊണ്ടിപ്പൊയിൽ പാലം എന്നിവയുടെ ഡിപിആർ തയ്യാറാക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്.

## Article Content

കുറ്റ്യാടി: ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി നിർമ്മിക്കുന്ന ഫ്ലൈ ഓവർ പദ്ധതിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. കുറ്റ്യാടി ജങ്ഷനിലെ ഫ്ലൈ ഓവർ, മുള്ളൻകുന്ന് പശുക്കടവ് റോഡിൽ നിന്ന് റിവർ റോഡിലേക്കുള്ള തൊണ്ടിപ്പൊയിൽ പാലം എന്നിവയുടെ ഡിപിആർ തയ്യാറാക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്.

പദ്ധതിയുടെ ഡിപിആർ തയ്യാറാക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് ഏഴര ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്. ഇരു പദ്ധതികളുടെയും മണ്ണ് പരിശോധന ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. ഡിപിആർ പരിശോധന ഏതാനും ദിവസങ്ങൾക്കകം പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു. കെ.പി. കുഞ്ഞമ്മദ് കുട്ടി എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ഹാഷിം, അസിസ്റ്റന്റ് എൻജിനീയർ നളിനകുമാർ, കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ്, വൈസ് പ്രസിഡന്റ് ഒ.ടി. നഫീസ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/343494/kuttiyadi-flyover-project-nears-completion-officials-inspect-new)