---
title: "വികസനത്തിന്റെ കല്ലിടൽ; കാവിലുംപാറ വില്ലേജ് ഓഫീസിന് പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു"
english_title: "Foundation stone laid for new building of Kavilumpara Village Office"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/343540/foundation-stone-laid-for-new-building-of-kavilumpara-village-office"
published_at: "2026-02-22T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699accc453374_Foundation_stone_laid_for_new_building_of_Kavilumpara_Village_Office.jpg"
keywords: []
---

# വികസനത്തിന്റെ കല്ലിടൽ; കാവിലുംപാറ വില്ലേജ് ഓഫീസിന് പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു

> **Lead Summary:** തൊട്ടില്‍പാലം: കാവിലുംപാറ വില്ലേജ് ഓഫീസിന് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടം ഒരുങ്ങുന്നു. റവന്യൂ വകുപ്പ് അനുവദിച്ച 50 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം റവന്യൂ മന്ത്രി കെ. രാജൻ ഓൺലൈനായി നിർവ്വഹിച്ചു. വില്ലേജ് ഓഫീസിന്റെ ശിലാഫലകം ഇ.കെ. വിജയൻ എം.എൽ.എ അനാച്ഛാദനം ചെയ്തു.

## Article Content

തൊട്ടില്‍പാലം: കാവിലുംപാറ വില്ലേജ് ഓഫീസിന് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടം ഒരുങ്ങുന്നു. റവന്യൂ വകുപ്പ് അനുവദിച്ച 50 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം റവന്യൂ മന്ത്രി കെ. രാജൻ ഓൺലൈനായി നിർവ്വഹിച്ചു. വില്ലേജ് ഓഫീസിന്റെ ശിലാഫലകം ഇ.കെ. വിജയൻ എം.എൽ.എ അനാച്ഛാദനം ചെയ്തു.

ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. നേരത്തെ 26 ലക്ഷം രൂപ ചെലവിൽ വില്ലേജ് ഓഫീസിനായി സ്റ്റാഫ് ക്വാർട്ടേഴ്‌സ് നിർമ്മാണം പൂർത്തിയാക്കിയിരുന്നു. തൊട്ടിൽപ്പാലത്ത് നടന്ന ചടങ്ങിൽ ഇ.കെ. വിജയൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.

കാവിലും പാറ പഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലുപറമ്പത്ത്, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം സന്ധ്യ കരണ്ടോട്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബോബി മുക്കന്‍ തോട്ടം, കെ.പി നഷ്മ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/343540/foundation-stone-laid-for-new-building-of-kavilumpara-village-office)