---
title: "സാന്ത്വനത്തിൻ്റെ കൈത്താങ്ങ്; കുറ്റ്യാടി നന്മ ചാരിറ്റബിൾ ട്രസ്റ്റിന് ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറി"
english_title: "A helping hand of comfort; Oxygen concentrator handed over to Kuttiyadi Nanma Charitable Trust"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/343554/a-helping-hand-of-comfort-oxygen-concentrator-handed-over-to-kuttiyadi-nanma-charitable-trust"
published_at: "2026-02-22T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ad97384094_Oxygen_concentrator_handed_over_to_Kuttiyadi_Nanma_Charitable_Trust.jpg"
keywords: []
---

# സാന്ത്വനത്തിൻ്റെ കൈത്താങ്ങ്; കുറ്റ്യാടി നന്മ ചാരിറ്റബിൾ ട്രസ്റ്റിന് ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറി

> **Lead Summary:** കുറ്റ്യാടി: പരിശുദ്ധ റംസാൻ മാസത്തോടനുബന്ധിച്ച് കുറ്റ്യാടി നന്മ ചാരിറ്റബിൾ ട്രസ്റ്റിന് കൈത്താങ്ങുമായി പ്രവാസി സംഘടനയായ കുവൈറ്റ് സാന്ത്വനം. സംഘടനയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി നന്മ ട്രസ്റ്റിന് അനുവദിച്ച ഓക്സിജൻ കോൺസൻട്രേറ്റർ വിതരണം ചെയ്തു. നന്മ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ കുവൈറ്റ് സാന്ത്വനം പ്രതിനിധി കേളോത്ത് ഹമീദ് ഉപകരണം ട്രസ്റ്റ് ഭാരവാഹികൾക്ക് കൈമാറി.

## Article Content

കുറ്റ്യാടി: പരിശുദ്ധ റംസാൻ മാസത്തോടനുബന്ധിച്ച് കുറ്റ്യാടി നന്മ ചാരിറ്റബിൾ ട്രസ്റ്റിന് കൈത്താങ്ങുമായി പ്രവാസി സംഘടനയായ കുവൈറ്റ് സാന്ത്വനം. സംഘടനയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി നന്മ ട്രസ്റ്റിന് അനുവദിച്ച ഓക്സിജൻ കോൺസൻട്രേറ്റർ വിതരണം ചെയ്തു. നന്മ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ കുവൈറ്റ് സാന്ത്വനം പ്രതിനിധി കേളോത്ത് ഹമീദ് ഉപകരണം ട്രസ്റ്റ് ഭാരവാഹികൾക്ക് കൈമാറി.

നാളിതുവരെ നിരവധി തവണകളിലായി കുവൈറ്റ് സാന്ത്വനത്തിന്റെ വിലപ്പെട്ട സഹായങ്ങൾ നന്മയുടെ പ്രവർത്തനങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. നിർധനരായ രോഗികൾക്ക് സാന്ത്വനമേകുന്ന നന്മയുടെ പ്രവർത്തനങ്ങളിൽ കുവൈറ്റ് സാന്ത്വനത്തിന്റെ സഹകരണം ഏറെ പ്രശംസനീയമാണെന്ന് ഭാരവാഹികൾ അറിയിച്ചു.

ചടങ്ങിൽ ജമാൽ കണ്ണോൺ, കെ. ബഷീർ, ഉബൈദ് വാഴയിൽ, കിണറ്റുംകണ്ടി അമ്മദ്, സമീർ പൂവ്വത്തിങ്കൽ, സി.കെ. ഹമീദ്, എ.എസ്. അബ്ബാസ്, ഒ.സി. നൗഷാദ്, സി.വി. ജമാൽ, സലാം തോട്ടത്തിൽ, കെ.കെ. കുഞ്ഞമ്മദ്, വി.പി.എം. ചന്ദ്രൻ, മുഹമ്മദലി കെ.കെ., വി. അബ്ദുൽകരീം എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/343554/a-helping-hand-of-comfort-oxygen-concentrator-handed-over-to-kuttiyadi-nanma-charitable-trust)