---
title: "യാത്രാക്ലേശം ഇനി പഴങ്കഥ; അമ്പലക്കുളങ്ങര - പനയന്റെ മുക്ക് റോഡ് പ്രവൃത്തി ഉദ്ഘാടനം നടത്തി"
english_title: "Ambalakulangara - Panayante Mukku road work inaugurated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/343562/ambalakulangara-panayante-mukku-road-work-inaugurated"
published_at: "2026-02-22T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ae31d663bc_Ambalakulangara_-_Panayante_Mukku_road_work_inaugurated.jpg"
keywords: []
---

# യാത്രാക്ലേശം ഇനി പഴങ്കഥ; അമ്പലക്കുളങ്ങര - പനയന്റെ മുക്ക് റോഡ് പ്രവൃത്തി ഉദ്ഘാടനം നടത്തി

> **Lead Summary:** കുറ്റ്യാടി: കുന്നുമ്മൽ പഞ്ചായത്തിലെ 14-ാം വാർഡ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള റോഡ് വികസനത്തിന് തുടക്കമായി. 2024-25 വാർഷിക പദ്ധതി പ്രകാരം പുനരുദ്ധാരണം നടത്തുന്ന അമ്പലക്കുളങ്ങര - പനയന്റെ മുക്ക് റോഡ് പ്രവൃത്തിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രൻ നിർവ്വഹിച്ചു.

## Article Content

കുറ്റ്യാടി: കുന്നുമ്മൽ പഞ്ചായത്തിലെ 14-ാം വാർഡ് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള റോഡ് വികസനത്തിന് തുടക്കമായി. 2024-25 വാർഷിക പദ്ധതി പ്രകാരം പുനരുദ്ധാരണം നടത്തുന്ന അമ്പലക്കുളങ്ങര - പനയന്റെ മുക്ക് റോഡ് പ്രവൃത്തിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രൻ നിർവ്വഹിച്ചു.

പ്രദേശത്തെ യാത്രാക്ലേശത്തിന് പരിഹാരമാകുന്ന രീതിയിലാണ് റോഡിന്റെ നിർമ്മാണം വിഭാവനം ചെയ്തിരിക്കുന്നത്. ചടങ്ങിൽ വാർഡ് അംഗം എം.ടി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.

പഞ്ചായത്തംഗം എലിയാറ ആനന്ദൻ, ഒ. വനജ, ഐ.പി അശോകൻ, എം.എം രാധാകൃ ഷ്ണൻ, അരുൺ മൂയോട്ട്, ടി.വി രാഹുൽ, ബീന എലിയാറ, എ. കെ പ്രകാശൻ, പി.കെ ലിഗേ ഷ്, ടി. സുരേന്ദ്രൻ, എം.സി കൃ ഷ്ണൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/343562/ambalakulangara-panayante-mukku-road-work-inaugurated)