---
title: "50% സബ്‌സിഡി: കേരഗ്രാമം പദ്ധതിയിൽ 15 വരെ അപേക്ഷ സമർപ്പിക്കാം "
english_title: "50% subsidy: Up to 15 applications can be submitted under Keragram scheme"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/344/50-subsidy-up-to-15-applications-can-be-submitted-under-keragram-scheme"
published_at: "2021-09-28T08:53:00+05:30"
category: "Kuttiadi"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61528ab7d0607_apply.jpg"
keywords: []
---

# 50% സബ്‌സിഡി: കേരഗ്രാമം പദ്ധതിയിൽ 15 വരെ അപേക്ഷ സമർപ്പിക്കാം 

> **Lead Summary:** **കുറ്റ്യാടി: **കൃഷിഭവൻ മുഖേന മൂന്നാംവർഷ കേരഗ്രാമം പദ്ധതിയിൽ ആനൂകൂല്യങ്ങൾ നൽകുന്നതിനായി അപേക്ഷ സമർപ്പിക്കാമെന്ന് കുറ്റ്യാടി കൃഷി ഓഫീസർ അറിയിച്ചു.

## Article Content

**കുറ്റ്യാടി: **കൃഷിഭവൻ മുഖേന മൂന്നാംവർഷ കേരഗ്രാമം പദ്ധതിയിൽ ആനൂകൂല്യങ്ങൾ നൽകുന്നതിനായി അപേക്ഷ സമർപ്പിക്കാമെന്ന് കുറ്റ്യാടി കൃഷി ഓഫീസർ അറിയിച്ചു.

ഒന്നും രണ്ടും വർഷങ്ങളിൽ കേരഗ്രാമം പദ്ധതിയിൽ അംഗമായ കർഷകരെയും പുതിയ കർഷകരേയും പദ്ധതിയിൽ ഉൾപ്പെടുത്തും. കർഷകർ വാങ്ങിയ വളത്തിന്റെ അസ്സൽബില്ല് കൃഷിഭവനിൽ ബാങ്ക് പാസ്ബുക്ക് ഉൾപ്പെടെ ഒക്ടോബർ 15 വരെ ഹാജരാക്കണം.

വളത്തിന്റെ 50 ശതമാനം സബ്‌സിഡി ബാങ്ക് അക്കൗണ്ടിൽ നൽകുമെന്നും ഓഫീസർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/344/50-subsidy-up-to-15-applications-can-be-submitted-under-keragram-scheme)