---
title: "വികസന സെമിനാർ; കുറ്റ്യാടി പഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു"
english_title: "Development seminar organized in Kuttiadi Panchayat"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/344003/development-seminar-organized-in-kuttiadi-panchayat"
published_at: "2026-02-24T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699d86ca77d76_Development_seminar_organized_in_Kuttiadi_Panchayat.jpg"
keywords: []
---

# വികസന സെമിനാർ; കുറ്റ്യാടി പഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** കുറ്റ്യാടി : കുറ്റ്യാടി പഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു. എൽ.എസ്.ജി.ഡി ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ കെ.വി. രവികുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, വരും വർഷത്തേക്കുള്ള വികസന പ്രവർത്തനങ്ങളുടെ കരട് പദ്ധതിരേഖ സ്ഥിരം സമിതി അധ്യക്ഷൻ പി.പി. ചന്ദ്രൻ അവതരിപ്പിച്ചു. പഞ്ചായത്തിന്റെ സമഗ്ര മുന്നേറ്റം ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളെക്കുറിച്ച് സെമിനാറിൽ വിശദമായ ചർച്ചകൾ നടന്നു.

## Article Content

കുറ്റ്യാടി : കുറ്റ്യാടി പഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു. എൽ.എസ്.ജി.ഡി ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ കെ.വി. രവികുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, വരും വർഷത്തേക്കുള്ള വികസന പ്രവർത്തനങ്ങളുടെ കരട് പദ്ധതിരേഖ സ്ഥിരം സമിതി അധ്യക്ഷൻ പി.പി. ചന്ദ്രൻ അവതരിപ്പിച്ചു. പഞ്ചായത്തിന്റെ സമഗ്ര മുന്നേറ്റം ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളെക്കുറിച്ച് സെമിനാറിൽ വിശദമായ ചർച്ചകൾ നടന്നു.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കോരങ്കോട് മൊയ്തു, ജസീല, ഇ.പി. സാജിത എന്നിവരും സ്ഥിരം സമിതി അധ്യക്ഷരായ സബിനാ മോഹൻ, ശ്രീജേഷ് ഊരത്ത്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ. പ്രകാശൻ എന്നിവരും ചടങ്ങിൽ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ടി. നഫീസ സ്വാഗതവും സെക്രട്ടറി കെ. സിന്ധു നന്ദിയും രേഖപ്പെടുത്തി. ജനപ്രതിനിധികളും ആസൂത്രണ സമിതി അംഗങ്ങളും സെമിനാറിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/344003/development-seminar-organized-in-kuttiadi-panchayat)