---
title: "​ഒറ്റക്കെട്ടായി മന്തിനെതിരെ; കുന്നുമ്മൽ പഞ്ചായത്തിൽ രാത്രികാല മന്ത് രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Nighttime oral disease diagnosis camp organized in Kunnummal Panchayat"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/344126/nighttime-oral-disease-diagnosis-camp-organized-in-kunnummal-panchayat"
published_at: "2026-02-25T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699e994bc8c69_Nighttime_oral_disease_diagnosis_camp_organized_in_Kunnummal_Panchayat.jpg"
keywords: []
---

# ​ഒറ്റക്കെട്ടായി മന്തിനെതിരെ; കുന്നുമ്മൽ പഞ്ചായത്തിൽ രാത്രികാല മന്ത് രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **​കുന്നുമ്മൽ:[ ** മന്ത് രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ സമിതിയുടെയും സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ രാത്രികാല മന്ത് രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ പത്ത്, പതിനാല് വാർഡുകളിലുള്ളവർക്കായി അമ്പലക്കുളങ്ങര പടിഞ്ഞാറെ പറമ്പത്ത് പ്രസന്നയുടെ വീട്ടിൽ വെച്ചാണ് ക്യാമ്പ് നടന്നത്. ഇന്നലെ രാത്രി ഏഴ് മണിക്ക് ആരംഭിച്ച ക്യാമ്പിൽ നിരവധി പ്രദേശവാസികൾ പങ്കെടുത്തു. മന്ത് രോഗം പരത്തുന്ന മൈക്രോ ഫൈലേറിയ എന്നാ രോഗാണുക്കൾ രാത്രികാലങ്ങളിൽ മാത്രമേ രക്തത്തിൽ കാണപ്പെടുകയുള്ളൂ എന്നതിനാലാണ് ഇത്തരത്തിൽ രാത്രികാല ക്യാമ്പുകൾ സംഘടിപ്പിച്ചത്.

## Article Content

**​കുന്നുമ്മൽ:[ ** മന്ത് രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ സമിതിയുടെയും സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ രാത്രികാല മന്ത് രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ പത്ത്, പതിനാല് വാർഡുകളിലുള്ളവർക്കായി അമ്പലക്കുളങ്ങര പടിഞ്ഞാറെ പറമ്പത്ത് പ്രസന്നയുടെ വീട്ടിൽ വെച്ചാണ് ക്യാമ്പ് നടന്നത്. ഇന്നലെ രാത്രി ഏഴ് മണിക്ക് ആരംഭിച്ച ക്യാമ്പിൽ നിരവധി പ്രദേശവാസികൾ പങ്കെടുത്തു. മന്ത് രോഗം പരത്തുന്ന മൈക്രോ ഫൈലേറിയ എന്നാ രോഗാണുക്കൾ രാത്രികാലങ്ങളിൽ മാത്രമേ രക്തത്തിൽ കാണപ്പെടുകയുള്ളൂ എന്നതിനാലാണ് ഇത്തരത്തിൽ രാത്രികാല ക്യാമ്പുകൾ സംഘടിപ്പിച്ചത്.

​കുന്നുമ്മൽ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ സജീവൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാർ കെ.കെ, ജൂനിയർ പബ്ലിക് ഇൻസ്പെക്ടർ നഴ്സ് വിൻസി എ.ജെ, ആശാ പ്രവർത്തകരായ സത്യഭാമ, വനജ, മഹിജ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. വാർഡ് മെമ്പർമാരായ രവീന്ദ്രൻ എം.ടി, ശ്രീബീഷ എന്നിവർ ക്യാമ്പിൽ സജീവമായി പങ്കെടുത്തു. രോഗലക്ഷണങ്ങൾ ഇല്ലാത്തവരിലും രോഗാണുക്കളുടെ സാന്നിധ്യം കണ്ടെത്താനും മുൻകരുതലുകൾ സ്വീകരിക്കാനും ഇത്തരം ക്യാമ്പുകൾ സഹായിക്കുമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/344126/nighttime-oral-disease-diagnosis-camp-organized-in-kunnummal-panchayat)