---
title: "കാരുണ്യ സംഗമം; പൈക്കളങ്ങാടി മുസ്ലിംലീഗ് റിലീഫ് കമ്മിറ്റി റമസാൻ സംഗമവും റിലീഫ് വിതരണോദ്ഘാടനവും സംഘടിപ്പിച്ചു"
english_title: "Paikalangadi Muslim League Relief Committee organized a Ramadan gathering and relief distribution inauguration"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/344172/paikalangadi-muslim-league-relief-committee-organized-a-ramadan-gathering-and-relief-distribution-inauguration"
published_at: "2026-02-25T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699ebf15a53a5_Paikalangadi_Muslim_League_Relief_Committee_organized_a_Ramadan_gathering_and_relief_distribution_inauguration.jpg"
keywords: []
---

# കാരുണ്യ സംഗമം; പൈക്കളങ്ങാടി മുസ്ലിംലീഗ് റിലീഫ് കമ്മിറ്റി റമസാൻ സംഗമവും റിലീഫ് വിതരണോദ്ഘാടനവും സംഘടിപ്പിച്ചു

> **Lead Summary:** തൊട്ടിൽപ്പാലം: പൈക്കളങ്ങാടി മുസ്ലിംലീഗ് റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമസാൻ സംഗമവും റിലീഫ് വിതരണോദ്ഘാടനവും സംഘടിപ്പിച്ചു. ജീവകാരുണ്യ മേഖലയിൽ രണ്ട് പതിറ്റാണ്ടിലേറെയായി സജീവമായ കമ്മിറ്റി, ഈ വർഷം 70 നിർധന കുടുംബങ്ങൾക്കുള്ള റമസാൻ ധനസഹായം വിതരണം ചെയ്തു. മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി എം.പി. ജാഫർ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. റമസാൻ സഹായത്തിനുള്ള ഫണ്ട് പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് വി. സൂപ്പിക്ക് നൽകിയാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.

## Article Content

തൊട്ടിൽപ്പാലം: പൈക്കളങ്ങാടി മുസ്ലിംലീഗ് റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമസാൻ സംഗമവും റിലീഫ് വിതരണോദ്ഘാടനവും സംഘടിപ്പിച്ചു. ജീവകാരുണ്യ മേഖലയിൽ രണ്ട് പതിറ്റാണ്ടിലേറെയായി സജീവമായ കമ്മിറ്റി, ഈ വർഷം 70 നിർധന കുടുംബങ്ങൾക്കുള്ള റമസാൻ ധനസഹായം വിതരണം ചെയ്തു. മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി എം.പി. ജാഫർ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. റമസാൻ സഹായത്തിനുള്ള ഫണ്ട് പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് വി. സൂപ്പിക്ക് നൽകിയാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്.

റിലീഫ് കമ്മിറ്റി പ്രസിഡന്റ് കെ.പി. ശംസീർ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വീട് നിർമ്മാണം, ചികിത്സാ സഹായം, വിവാഹ ധനസഹായം തുടങ്ങി വിവിധ മേഖലകളിൽ പൈക്കളങ്ങാടി മുസ്ലിംലീഗ് റിലീഫ് കമ്മിറ്റി നടത്തിവരുന്ന സേവനങ്ങളെ ചടങ്ങിൽ പ്രകീർത്തിച്ചു. കുനിയിൽ കുഞ്ഞബ്ദുല്ല, സൂപ്പി മണക്കര, ടി.പി. ഹമീദ്, പി.കെ. ആലി, കെ.പി. നൗഫൽ തുടങ്ങി നിരവധി പ്രമുഖർ സംബന്ധിച്ചു. ടി.പി. അൻവർ സ്വാഗതവും ടി.കെ. അഷ്റഫ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/344172/paikalangadi-muslim-league-relief-committee-organized-a-ramadan-gathering-and-relief-distribution-inauguration)