---
title: "വീണാ ജോർജിനെതിരായ ആക്രമണം; കുന്നുമ്മൽ ഏരിയ മഹിളാ അസോസിയേഷൻ പ്രതിഷേധം സംഘടിപ്പിച്ചു"
english_title: "Kunnummal Area Women's Association organized a protest."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/344518/kunnummal-area-womens-association-organized-a-protest"
published_at: "2026-02-27T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a12f1c9f257_Kunnummal_Area_Womens_Association_organized_a_protest.jpg"
keywords: []
---

# വീണാ ജോർജിനെതിരായ ആക്രമണം; കുന്നുമ്മൽ ഏരിയ മഹിളാ അസോസിയേഷൻ പ്രതിഷേധം സംഘടിപ്പിച്ചു

> **Lead Summary:** കുറ്റ്യാടി: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെയുള്ള അധിക്ഷേപങ്ങളിലും ആക്രമണങ്ങളിലും പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ കുന്നുമ്മൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മഹിളാ അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി സി.എം. യശോദ പ്രതിഷേധ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മന്ത്രിയെ ലക്ഷ്യം വെച്ചുള്ള ഇത്തരം ജനാധിപത്യവിരുദ്ധമായ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ ആവശ്യപ്പെട്ടു.

## Article Content

കുറ്റ്യാടി: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെയുള്ള അധിക്ഷേപങ്ങളിലും ആക്രമണങ്ങളിലും പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ കുന്നുമ്മൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മഹിളാ അസോസിയേഷൻ ജില്ലാ ജോയിന്റ് സെക്രട്ടറി സി.എം. യശോദ പ്രതിഷേധ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മന്ത്രിയെ ലക്ഷ്യം വെച്ചുള്ള ഇത്തരം ജനാധിപത്യവിരുദ്ധമായ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അവർ ആവശ്യപ്പെട്ടു.

ഏരിയ പ്രസിഡന്റ് രാധിക ചിറയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗീത രാജൻ, കെ.പി. ചന്ദ്രി, ലിന ദിനേശ് ലാൽ, കെ.പി. സുമതി, എം. ഷിജിന, വി.പി. റീന എന്നിവർ സംസാരിച്ചു. സി.കെ. സുമിത്ര സ്വാഗതവും പി.കെ. സബിന നന്ദിയും രേഖപ്പെടുത്തി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/344518/kunnummal-area-womens-association-organized-a-protest)