---
title: "കനിവ് തേടി ഒരു കുടുംബം; ഷിജിലയുടെ ചികിത്സയ്ക്കായി നിട്ടൂരിൽ സഹായ കമ്മിറ്റി രൂപീകരിച്ചു"
english_title: "A support committee has been formed in Nittoor for Shijila's treatment."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/344526/a-support-committee-has-been-formed-in-nittoor-for-shijilas-treatment-new"
published_at: "2026-02-27T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a1349cd8a55_A_support_committee_has_been_formed_in_Nittoor_for_Shijilas_treatment.jpg"
keywords: []
---

# കനിവ് തേടി ഒരു കുടുംബം; ഷിജിലയുടെ ചികിത്സയ്ക്കായി നിട്ടൂരിൽ സഹായ കമ്മിറ്റി രൂപീകരിച്ചു

> **Lead Summary:** **കുറ്റ്യാടി:[** അപകടത്തെ തുടർന്ന് സ്പൈനൽ കോഡിന് ഗുരുതരമായി പരിക്കേറ്റ്, കഴുത്തിന് താഴെ ചലനശേഷി നഷ്ടപ്പെട്ട പൂവ്വുള്ളതിൽ ഷിജിലയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ നാട് കൈകോർക്കുന്നു. നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷിജിലയുടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതുവരെ പത്ത് ലക്ഷത്തിലധികം രൂപ ചികിത്സയ്ക്കായി ചെലവായിക്കഴിഞ്ഞു.

## Article Content

**കുറ്റ്യാടി:[** അപകടത്തെ തുടർന്ന് സ്പൈനൽ കോഡിന് ഗുരുതരമായി പരിക്കേറ്റ്, കഴുത്തിന് താഴെ ചലനശേഷി നഷ്ടപ്പെട്ട പൂവ്വുള്ളതിൽ ഷിജിലയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ നാട് കൈകോർക്കുന്നു. നിലവിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷിജിലയുടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതുവരെ പത്ത് ലക്ഷത്തിലധികം രൂപ ചികിത്സയ്ക്കായി ചെലവായിക്കഴിഞ്ഞു.

തുടർചികിത്സയുടെ ഭാഗമായി ഫിസിയോതെറാപ്പിക്ക് മാത്രം പ്രതിമാസം മൂന്ന് ലക്ഷം രൂപയോളം ആവശ്യമാണ്. ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും ചികിത്സ തുടർന്നാലേ നേരിയ മാറ്റമെങ്കിലും ഉണ്ടാകൂ എന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്. ഷിജിലയുടെ ഭർത്താവ് രാജു ജോലിക്ക് പോയി ലഭിക്കുന്ന വരുമാനം കൊണ്ടാണ് പത്തിലും നാലിലും പഠിക്കുന്ന മക്കളടങ്ങുന്ന ഈ കുടുംബം കഴിഞ്ഞിരുന്നത്. എന്നാൽ ഷിജിലയുടെ പരിചരണത്തിനായി രാജുവിന് കൂടെ നിൽക്കേണ്ടി വരുന്നതിനാൽ ഇപ്പോൾ വരുമാനമാർഗ്ഗമില്ലാത്ത അവസ്ഥയിലാണ്.

വേളത്ത് നിലവിലുള്ള കമ്മിറ്റിക്ക് പുറമെ, ഷിജിലയുടെ ജന്മനാടായ നിട്ടൂരിലും വിപുലമായ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു. വാർഡ് മെമ്പർ എം.ടി. ജെസ്സി (ചെയർപേഴ്‌സൺ), ഏരത്ത് ബാലൻ (കൺവീനർ), കെ. പ്രകാശൻ (ട്രഷറർ) എന്നിവർ ഭാരവാഹികളായിട്ടുള്ള കമ്മിറ്റി, കേരള ബാങ്ക് കുറ്റ്യാടി ശാഖയിൽ അക്കൗണ്ട് ആരംഭിച്ച് ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. Ac No:163812341200038

IFSE KSBK0001638. തുടർ ചികിത്സയ്ക്ക് വലിയ ഒരു തുക ആവശ്യമായ സാഹചര്യത്തിൽ പരമാവധി തുക ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ കമ്മിറ്റി ഭാരവാഹികളായ പഞ്ചായത്ത് അംഗം ജംസീല അസ്മർ , ജമാൽ ചീയ്യോട്ടുമ്മൽ, വിലങ്ങോട്ടിൽ ശ്രീധരൻ, എ.എം. അശോകൻ, കെ.പി. അഷ്റഫ്, മൊട്ടന്തറ രാജൻ, മഹമൂദ്, ജി.കെ. വരുൺ കുമാർ, സി.പി. സുരേഷ്, വിനീത് നിട്ടൂർ എന്നിവരുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി സഹായ നിധി ശേഖരിച്ചു വരികയാണ്

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/344526/a-support-committee-has-been-formed-in-nittoor-for-shijilas-treatment-new)