---
title: "നിട്ടൂർ തൊടുവളപ്പിൽ ചിക്കൻ പോക്സ് പടരുന്നു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്"
english_title: "Chicken pox spreading in Nittoor Thoduvalappil; Health Department issues alert"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/344618/chicken-pox-spreading-in-nittoor-thoduvalappil-health-department-issues-alert"
published_at: "2026-02-27T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a172db5e280_Chicken_pox_spreading_in_Nittoor_Thoduvalappil;_Health_Department_issues_alert.jpg"
keywords: []
---

# നിട്ടൂർ തൊടുവളപ്പിൽ ചിക്കൻ പോക്സ് പടരുന്നു; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്

> **Lead Summary:** കുറ്റ്യാടി : നിട്ടൂർ തൊടുവളപ്പ് പ്രദേശത്ത് ചിക്കൻ പോക്സ് രോഗബാധ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ നിരീക്ഷണം ശക്തമാക്കി. പ്രദേശത്തെ എം.എൽ.പി സ്കൂളിലെ പത്തോളം വിദ്യാർത്ഥികൾക്കും രണ്ട് അധ്യാപകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി സ്കൂളിന് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

## Article Content

കുറ്റ്യാടി : നിട്ടൂർ തൊടുവളപ്പ് പ്രദേശത്ത് ചിക്കൻ പോക്സ് രോഗബാധ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ നിരീക്ഷണം ശക്തമാക്കി. പ്രദേശത്തെ എം.എൽ.പി സ്കൂളിലെ പത്തോളം വിദ്യാർത്ഥികൾക്കും രണ്ട് അധ്യാപകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി സ്കൂളിന് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

കുറ്റ്യാടി പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന വേളത്തെ വിദ്യാർത്ഥികളിലാണ് ആദ്യം രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. വായുവിലൂടെയും രോഗബാധിതരുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയും അതിവേഗം പടരുന്ന വൈറസ് രോഗമായതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. രോഗം ബാധിച്ചവർ പൂർണ്ണമായി വിശ്രമിക്കണമെന്നും മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാൻ വീട്ടിൽ തന്നെ സുരക്ഷിതമായി കഴിയണമെന്നും ആരോഗ്യ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/344618/chicken-pox-spreading-in-nittoor-thoduvalappil-health-department-issues-alert)