---
title: "അടുക്കത്ത് ശ്രീകൃഷ്ണ ക്ഷേത്രം, ഗുരുമന്ദിരം പ്രതിഷ്ഠാദിനം ആഘോഷിച്ചു"
english_title: "Sri Krishna Temple and Guru Mandir celebrated their consecration day"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/344620/sri-krishna-temple-and-guru-mandir-celebrated-their-consecration-day"
published_at: "2026-02-27T16:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a174b253165_Sri_Krishna_Temple_and_Guru_Mandir_celebrated_their_consecration_day.jpg"
keywords: []
---

# അടുക്കത്ത് ശ്രീകൃഷ്ണ ക്ഷേത്രം, ഗുരുമന്ദിരം പ്രതിഷ്ഠാദിനം ആഘോഷിച്ചു

> **Lead Summary:** കുറ്റ്യാടി : എസ്എൻഡിപി യോഗം അടുക്കത്ത് ശാഖയുടെ കീഴിലുള്ള ശ്രീകൃഷ്ണ ക്ഷേത്രം, ഗുരുമന്ദിരം എന്നിവയുടെ പ്രതിഷ്ഠാദിനാഘോഷവും പുതിയ കല്യാണ മണ്ഡപത്തിന്റെ ശിലാസ്ഥാപന കർമ്മവും ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടത്തി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുന്നംകുളങ്ങര ഇല്ലത്ത് വാസുദേവൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു.

## Article Content

കുറ്റ്യാടി : എസ്എൻഡിപി യോഗം അടുക്കത്ത് ശാഖയുടെ കീഴിലുള്ള ശ്രീകൃഷ്ണ ക്ഷേത്രം, ഗുരുമന്ദിരം എന്നിവയുടെ പ്രതിഷ്ഠാദിനാഘോഷവും പുതിയ കല്യാണ മണ്ഡപത്തിന്റെ ശിലാസ്ഥാപന കർമ്മവും ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടത്തി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കുന്നംകുളങ്ങര ഇല്ലത്ത് വാസുദേവൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു.

പുതിയ കല്യാണമണ്ഡപത്തിന്റെ തറക്കല്ലിടൽ കർമ്മം എസ്എൻഡിപി യോഗം വടകര യൂണിയൻ ഉപാദ്ധ്യക്ഷൻ കെ.ടി. ഹരിമോഹൻ നിർവ്വഹിച്ചു. ശാഖാ പ്രസിഡന്റ് കെ.കെ. ചാത്തു അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാബു പൂതംപാറ മുഖ്യപ്രഭാഷണം നടത്തി. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ ഋഷിദ് കക്കട്ടിൽ, സി.എച്ച്. ബാബു, കെ. വിനോദൻ, പി.പി. ഷൈനിത്ത് തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് പ്രത്യേക പൂജകളും പ്രസാദ ഊട്ടും നടന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/344620/sri-krishna-temple-and-guru-mandir-celebrated-their-consecration-day)