---
title: "നിട്ടൂർ കോറോത്ത് ചാലിൽ പരദേവത ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു"
english_title: "The consecration day was celebrated at the Paradevatha Temple in Nittoor Koroth Chal."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/344622/the-consecration-day-was-celebrated-at-the-paradevatha-temple-in-nittoor-koroth-chal"
published_at: "2026-02-27T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a1777b1dee9_The_consecration_day_was_celebrated_at_the_Paradevatha_Temple_in_Nittoor_Koroth_Chal.jpg"
keywords: []
---

# നിട്ടൂർ കോറോത്ത് ചാലിൽ പരദേവത ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു

> **Lead Summary:** കുറ്റ്യാടി**: [**നിട്ടൂർ കോറോത്ത് ചാലിൽ പരദേവത ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഏറാഞ്ചേരി ഇല്ലം ഹരി ഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ഗണപതി ഹോമം, കലശപൂജ തുടങ്ങിയ വിശേഷാൽ പൂജകൾ നടന്നു. നിരവധി ഭക്തജനങ്ങൾ ചടങ്ങുകളിൽ പങ്കെടുത്തു.

## Article Content

കുറ്റ്യാടി**: [**നിട്ടൂർ കോറോത്ത് ചാലിൽ പരദേവത ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷം ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഏറാഞ്ചേരി ഇല്ലം ഹരി ഗോവിന്ദൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ഗണപതി ഹോമം, കലശപൂജ തുടങ്ങിയ വിശേഷാൽ പൂജകൾ നടന്നു. നിരവധി ഭക്തജനങ്ങൾ ചടങ്ങുകളിൽ പങ്കെടുത്തു.

പ്രതിഷ്ഠാദിനാഘോഷങ്ങൾക്ക് പിന്നാലെ ക്ഷേത്രത്തിൽ തിറ ഉത്സവം വിപുലമായ പരിപാടികളോടെ ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മാർച്ച് 4, 5, 6 തീയതികളിലാണ് തിറ ഉത്സവം നടക്കുക. വിവിധ തെയ്യക്കോലങ്ങൾ, കലാപരിപാടികൾ, പ്രസാദ ഊട്ട് എന്നിവ ഉത്സവത്തിന്റെ ഭാഗമായി ഉണ്ടായിരിക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/344622/the-consecration-day-was-celebrated-at-the-paradevatha-temple-in-nittoor-koroth-chal)