---
title: " കുറ്റ്യാടിയിൽ രാത്രികാല മന്ത് രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Nighttime mental health diagnosis camp organized in Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/344987/nighttime-mental-health-diagnosis-camp-organized-in-kuttiadi"
published_at: "2026-03-01T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a4214e5394c_Nighttime_mental_health_diagnosis_camp_organized_in_Kuttiadi.jpg"
keywords: []
---

#  കുറ്റ്യാടിയിൽ രാത്രികാല മന്ത് രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടി ടൗണിലെ നാട്ടുകാർക്കും അന്തർസംസ്ഥാന തൊഴിലാളികൾക്കുമായി രാത്രികാല മന്ത് രോഗപരിശോധനയും ഐ.സി.ടി.സി പരിശോധനയും സംഘടിപ്പിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

## Article Content

കുറ്റ്യാടി: കുറ്റ്യാടി ടൗണിലെ നാട്ടുകാർക്കും അന്തർസംസ്ഥാന തൊഴിലാളികൾക്കുമായി രാത്രികാല മന്ത് രോഗപരിശോധനയും ഐ.സി.ടി.സി പരിശോധനയും സംഘടിപ്പിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ആരോഗ്യരംഗത്തെ മുൻകരുതൽ നടപടികളുടെ ഭാഗമായാണ് രാത്രികാല പരിശോധന സംഘടിപ്പിച്ചത്. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീജേഷ് ഊരത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ നസീറ ഫൈസൽ, ഹെൽത്ത് ഇൻസ്‌പെക്ടർ ഗായത്രി ദേവി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വി.പി. ഉണ്ണികൃഷ്ണൻ, അർജുൻ എസ്., പി.ബി. ശ്രീജിത്ത്, ആശാവർക്കർ കെ.വി. ജമീല എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/344987/nighttime-mental-health-diagnosis-camp-organized-in-kuttiadi)