---
title: "നാടിന് പുതുവഴി; നവീകരിച്ച നരിക്കാട്ടേരി റോഡ് - ദുർഗ അങ്കണവാടി റോഡ് നാടിന് സമർപ്പിച്ചു"
english_title: "Renovated Narikkattery Road - Durga Anganwadi Road dedicated to the nation"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/345067/renovated-narikkattery-road-durga-anganwadi-road-dedicated-to-the-nation"
published_at: "2026-03-02T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a5205912049_Renovated_Narikkattery_Road_-_Durga_Anganwadi_Road_dedicated_to_the_nation.jpg"
keywords: []
---

# നാടിന് പുതുവഴി; നവീകരിച്ച നരിക്കാട്ടേരി റോഡ് - ദുർഗ അങ്കണവാടി റോഡ് നാടിന് സമർപ്പിച്ചു

> **Lead Summary:** കുന്നുമ്മൽ: കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് 11.20 ലക്ഷം രൂപ പദ്ധതിവിഹിതം വിനിയോഗിച്ച് നവീകരിച്ച നരിക്കാട്ടേരി റോഡ് - ദുർഗ അങ്കണവാടി റോഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രൻ റോഡിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ എ.വി. നാസറുദ്ദീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

## Article Content

കുന്നുമ്മൽ: കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് 11.20 ലക്ഷം രൂപ പദ്ധതിവിഹിതം വിനിയോഗിച്ച് നവീകരിച്ച നരിക്കാട്ടേരി റോഡ് - ദുർഗ അങ്കണവാടി റോഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രൻ റോഡിന്റെ ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ എ.വി. നാസറുദ്ദീൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വികസന പ്രവർത്തനങ്ങളിൽ ജനങ്ങൾ വെറും കാഴ്ചക്കാരല്ലെന്നും മറിച്ച് അവർ കാവൽക്കാരായി മാറണമെന്നും പ്രസിഡന്റ് ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. പുതുതായി നിർമ്മിക്കുന്ന റോഡുകളുടെയും പാതകളുടെയും ദീർഘകാല സംരക്ഷണത്തിനായി ഗുണഭോക്തൃസമിതികൾ രൂപീകരിച്ച് കൃത്യമായ പ്രവർത്തനങ്ങൾ ആവിഷ്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ ഷറഫുന്നിസ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീന കുളങ്ങരത്ത് എന്നിവർ മുഖ്യാതിഥികളായിരുന്നു. സി.വി. അഷ്റഫ് മാസ്റ്റർ, വി.വി. പ്രഭാകരൻ മാസ്റ്റർ, മോഹനൻ വണ്ണത്താം വീട്ടിൽ, രവീന്ദ്രൻ കോർമാം കണ്ടിയിൽ, വി. രാജൻ മാസ്റ്റർ, പി.സി. അന്ത്രു ഹാജി, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ നിഷ വട്ടക്കാട്ട്, ചാലിൽ സൂപ്പി ഹാജി തുടങ്ങിയവർ സംസാരിച്ചു. പ്രദേശത്തെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകുന്നതാണ് നവീകരിച്ച ഈ റോഡ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/345067/renovated-narikkattery-road-durga-anganwadi-road-dedicated-to-the-nation)