---
title: "പുതുപാത ഒരുങ്ങുന്നു ; കുറ്റ്യാടി-വലകെട്ട്-കൈപ്രംകടവ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു"
english_title: "Work on Kuttiadi-Valakettu-Kaipramkadavu road inaugurated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/345158/work-on-kuttiadi-valakettu-kaipramkadavu-road-inaugurated"
published_at: "2026-03-02T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a55a877e103_Work_on_Kuttiadi-Valakettu-Kaipramkadavu_road_inaugurated.jpg"
keywords: []
---

# പുതുപാത ഒരുങ്ങുന്നു ; കുറ്റ്യാടി-വലകെട്ട്-കൈപ്രംകടവ് റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടി-വലകെട്ട്-കൈപ്രംകടവ് റോഡിന്റെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നിർവ്വഹിച്ചു. ചടങ്ങിൽ കെ.പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എം.എൽ.എ അധ്യക്ഷത വഹിച്ചു. നാടിന്റെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 16 കോടി രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്.

## Article Content

കുറ്റ്യാടി: കുറ്റ്യാടി-വലകെട്ട്-കൈപ്രംകടവ് റോഡിന്റെ നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി നിർവ്വഹിച്ചു. ചടങ്ങിൽ കെ.പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എം.എൽ.എ അധ്യക്ഷത വഹിച്ചു. നാടിന്റെ യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 16 കോടി രൂപ ചെലവഴിച്ചാണ് റോഡ് നവീകരിക്കുന്നത്.

ചടങ്ങില്‍ കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ശശീന്ദ്രന്‍, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ മോഹന്‍ദാസ്, വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി മുജീബ് റഹ്‌മാന്‍, ജില്ലാ പഞ്ചായത്ത് അംഗം സി എം യശോദ, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ടി നഫീസ, വേളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീല ആര്യങ്കാവില്‍, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി സി രവീന്ദ്രന്‍ മാസ്റ്റര്‍, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സബിന മോഹന്‍, ശ്രീജേഷ് ഊരത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ കെ കെ അബ്ദുള്ള മാസ്റ്റര്‍, മൊയ്തു കോരങ്കോട്ട്, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സുമയ്യ വരാപറമ്പത്ത്, ഷിജില മഹേഷ്, വി.പി പ്രതീഷ്, വേളം ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ പി കെ ബഷീര്‍, ടി പി റിഷാന, മഠത്തില്‍ ശ്രീധരന്‍, വി എം ദിനേശന്‍, എസ് കെ ഷമീം, പി ടി ജയന്തി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/345158/work-on-kuttiadi-valakettu-kaipramkadavu-road-inaugurated)