---
title: " ശുചിത്വ പഠനോത്സവം;  നരിപ്പറ്റ പഞ്ചായത്തിൽ ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു"
english_title: "Cleanliness study festival organized in Naripatta Panchayat"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/345188/cleanliness-study-festival-organized-in-naripatta-panchayat"
published_at: "2026-03-02T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a571478f829_Cleanliness_study_festival_organized_in_Naripatta_Panchayat.jpg"
keywords: []
---

#  ശുചിത്വ പഠനോത്സവം;  നരിപ്പറ്റ പഞ്ചായത്തിൽ ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു

> **Lead Summary:** കൈവേലി: തദ്ദേശ സ്വയംഭരണ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന വിദ്യാർഥി ഹരിതസേനാ സ്കോളർഷിപ്പ് 'ഇക്കോ സെൻസ്' പദ്ധതിയുടെ ഭാഗമായി നരിപ്പറ്റ പഞ്ചായത്തിൽ ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സജിന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് എം.പി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.

## Article Content

കൈവേലി: തദ്ദേശ സ്വയംഭരണ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന വിദ്യാർഥി ഹരിതസേനാ സ്കോളർഷിപ്പ് 'ഇക്കോ സെൻസ്' പദ്ധതിയുടെ ഭാഗമായി നരിപ്പറ്റ പഞ്ചായത്തിൽ ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സജിന പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് എം.പി. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു.

വിവിധ പരിസ്ഥിതി-ശുചിത്വ വിഷയങ്ങളിൽ വിദ്യാർഥികൾ തയ്യാറാക്കിയ പ്രൊജക്ട് റിപ്പോർട്ടുകൾ ചടങ്ങിൽ അവതരിപ്പിച്ചു. ശുചിത്വ മിഷൻ ജില്ലാ റിസോഴ്‌സ് പേഴ്സൺ രാധാകൃഷ്ണൻ നയിച്ച പഠന ക്ലാസും വിദ്യാർഥികൾക്ക് അറിവ് പകർന്നു. തിരഞ്ഞെടുത്ത വിദ്യാർഥികൾക്കുള്ള സാക്ഷ്യപത്ര വിതരണവും ഇതോടൊപ്പം നടന്നു.

പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഗീത, അസിസ്റ്റന്റ് സെക്രട്ടറി വി.പി. രാജീവൻ, പി.ഇ.സി. കൺവീനർ സുനിൽ കുമാർ എന്നിവർ സംസാരിച്ചു. പരിസ്ഥിതി സംരക്ഷണത്തിലും ശുചിത്വ പാലനത്തിലും പുതിയ തലമുറയെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇക്കോ സെൻസ് പദ്ധതി നടപ്പിലാക്കുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/345188/cleanliness-study-festival-organized-in-naripatta-panchayat)