---
title: "നവീകരിച്ച കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാൾ ഉദ്ഘാടനം ചെയ്തു"
english_title: "Renovated Kunnummal Grama Panchayat Community Hall inaugurated"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/345247/renovated-kunnummal-grama-panchayat-community-hall-inaugurated"
published_at: "2026-03-03T06:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a62c767485b_1.jpg"
keywords: []
---

# നവീകരിച്ച കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാൾ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കക്കട്ടിൽ: **നവീകരിച്ച കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാൾ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എംഎൽഎ അധ്യക്ഷനായി. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപ ചെലവിട്ടാണ് കമ്യൂണിറ്റി ഹാളിൻ്റെ നവീകരണം പൂർത്തിയാക്കിയത്.

## Article Content

**കക്കട്ടിൽ: **നവീകരിച്ച കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാൾ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കെ.പി കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എംഎൽഎ അധ്യക്ഷനായി. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് ഒരു കോടി രൂപ ചെലവിട്ടാണ് കമ്യൂണിറ്റി ഹാളിൻ്റെ നവീകരണം പൂർത്തിയാക്കിയത്.

ചടങ്ങിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ശശീന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി ചന്ദ്രൻ, വൈസ് പ്രസിഡന്റ് റീന സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.എം യശോദ, രാധിക ചിറയിൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റീജ അനിൽ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എൻ വി ചന്ദ്രൻ, കെ മിനി, കെ വിശ്വനാഥൻ, മെമ്പർമാരായ പി ടി കെ രാധ, ആർ ലിനി, പി പി ബിജിഷ, എൻ കെ നസീർ, കെ ഷീന, ഒ പി ശ്രീബിഷ, ഷറഫുന്നീസ ടീച്ചർ, എ വി നാസറുദ്ദീൻ, ആനന്ദൻ ഏലിയറ, സെക്രട്ടറി വി രാജീവൻ, അസി. എഞ്ചിനീയർ ആർ നേതി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/345247/renovated-kunnummal-grama-panchayat-community-hall-inaugurated)