---
title: "ബൈപ്പാസ് റോഡ് നവീകരണം; കുറ്റ്യാടിയിൽ വിവിധ ഇടങ്ങളിൽ കുടിവെള്ളം മുടങ്ങിയേക്കും"
english_title: "Bypass road renovation; Drinking water may be disrupted in various places in Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/345352/bypass-road-renovation-drinking-water-may-be-disrupted-in-various-places-in-kuttiadi"
published_at: "2026-03-03T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a6a07dab19c_12.jpg"
keywords: []
---

# ബൈപ്പാസ് റോഡ് നവീകരണം; കുറ്റ്യാടിയിൽ വിവിധ ഇടങ്ങളിൽ കുടിവെള്ളം മുടങ്ങിയേക്കും

> **Lead Summary:** **കുറ്റ്യാടി: **കുറ്റ്യാടി ബൈപ്പാസ് റോഡ് നവീകരണത്തിന്റെ ഭാഗമായി നിലവിലുള്ള പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ വിവിധയിടങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും.

## Article Content

**കുറ്റ്യാടി: **കുറ്റ്യാടി ബൈപ്പാസ് റോഡ് നവീകരണത്തിന്റെ ഭാഗമായി നിലവിലുള്ള പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ വിവിധയിടങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടും.

വരുന്ന വ്യാഴാഴ്ച മുതൽ മാർച്ച് 12 വരെ നരിക്കൂട്ടുംചാൽ, ഊരത്ത്, കമ്മനത്താഴെ, മാവുള്ളചാൽ, തലച്ചിറ, നൊട്ടിക്കണ്ടി, പന്നിവയൽ എന്നീ പ്രദേശങ്ങളിലാണ് വെള്ളം മുടങ്ങുക. ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് പേരാമ്പ്ര വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/345352/bypass-road-renovation-drinking-water-may-be-disrupted-in-various-places-in-kuttiadi)