---
title: "കെപിഎസ് ടിഎ സ്ഥാപക ദിനം; കുറ്റ്യാടിയിൽ ബഡ്സ് സ്കൂളിൽ അവിസ്മരണീയമാക്കി അധ്യാപകർ"
english_title: "Teachers make it unforgettable at Buds School in Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/345511/teachers-make-it-unforgettable-at-buds-school-in-kuttiadi"
published_at: "2026-03-04T11:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a7d01d18ffa_Teachers_make_it_unforgettable_at_Buds_School_in_Kuttiadi.jpg"
keywords: []
---

# കെപിഎസ് ടിഎ സ്ഥാപക ദിനം; കുറ്റ്യാടിയിൽ ബഡ്സ് സ്കൂളിൽ അവിസ്മരണീയമാക്കി അധ്യാപകർ

> **Lead Summary:** കുറ്റ്യാടി : കെ.പി.എസ്.ടി.എയുടെ സ്ഥാപക ദിനാഘോഷം കുറ്റ്യാടി നടുപ്പൊയിലിലെ സ്നേഹ ബഡ്‌സ് സ്‌കൂളിലെ കുട്ടികൾക്കൊപ്പം അവിസ്മരണീയമാക്കി അധ്യാപകർ. കെ.പി.എസ്.ടി.എ കുന്നുമ്മൽ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആഘോഷത്തിൽ കുട്ടികൾക്കും അധ്യാപകർക്കും മധുരം വിതരണം ചെയ്തും പാട്ടുപാടിയും മണിക്കൂറുകളോളം സംഘാടകർ ജന്മദിനം ആഘോഷമാക്കി മാറ്റി.

## Article Content

കുറ്റ്യാടി : കെ.പി.എസ്.ടി.എയുടെ സ്ഥാപക ദിനാഘോഷം കുറ്റ്യാടി നടുപ്പൊയിലിലെ സ്നേഹ ബഡ്‌സ് സ്‌കൂളിലെ കുട്ടികൾക്കൊപ്പം അവിസ്മരണീയമാക്കി അധ്യാപകർ. കെ.പി.എസ്.ടി.എ കുന്നുമ്മൽ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ആഘോഷത്തിൽ കുട്ടികൾക്കും അധ്യാപകർക്കും മധുരം വിതരണം ചെയ്തും പാട്ടുപാടിയും മണിക്കൂറുകളോളം സംഘാടകർ ജന്മദിനം ആഘോഷമാക്കി മാറ്റി.

ആഘോഷ പരിപാടികൾ കെ.പി.എസ്.ടി.എ സംസ്ഥാന നിർവ്വാഹക സമിതി അംഗം പി. രഞ്ജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. വി. കെ. അശ്വിൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വി. വിജേഷ്, പി.പി. ദിനേശൻ, മനോജ് കൈവേലി, ടി.വി. രാഹുൽ, ഹാരിസ് വടക്കയിൽ, സുധി അരൂർ, ജി.എൽ. ലഗേഷ്, പി.കെ. സ്വാതി, മോളി, ബിനി, അൽഫ, ബിജിന, ലക്ഷ്മി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/345511/teachers-make-it-unforgettable-at-buds-school-in-kuttiadi)