---
title: "'തിരഞ്ഞെടുപ്പ് തോൽവി ഭയന്ന് സി.പി.എം അക്രമം അഴിച്ചുവിടുന്നു' -കെ.എം. അഭിജിത്ത്"
english_title: "'CPM is unleashing violence due to fear of election defeat' - KM Abhijith"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/345591/cpm-is-unleashing-violence-due-to-fear-of-election-defeat-km-abhijith"
published_at: "2026-03-04T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a810b6ad8f6_CPM_is_unleashing_violence_due_to_fear_of_election_defeat_-_KM_Abhijith.jpg"
keywords: []
---

# 'തിരഞ്ഞെടുപ്പ് തോൽവി ഭയന്ന് സി.പി.എം അക്രമം അഴിച്ചുവിടുന്നു' -കെ.എം. അഭിജിത്ത്

> **Lead Summary:** മരുതോങ്കര : വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തിരസ്കരിക്കുമെന്ന ഭയത്താൽ സി.പി.എം സംസ്ഥാനത്തുടനീളം അക്രമങ്ങൾ അഴിച്ചുവിടുകയാണെന്ന് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ.എം. അഭിജിത്ത് ആരോപിച്ചു. മരുതോങ്കര പഞ്ചായത്തിലെ മുണ്ടക്കുറ്റി, കച്ചേരിതാഴ ഭാഗങ്ങളിൽ കോൺഗ്രസ് സ്തൂപങ്ങളും കൊടിമരങ്ങളും നശിപ്പിച്ചതിൽ പ്രതിഷേധിച്ച് നടന്ന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

മരുതോങ്കര : വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തിരസ്കരിക്കുമെന്ന ഭയത്താൽ സി.പി.എം സംസ്ഥാനത്തുടനീളം അക്രമങ്ങൾ അഴിച്ചുവിടുകയാണെന്ന് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ.എം. അഭിജിത്ത് ആരോപിച്ചു. മരുതോങ്കര പഞ്ചായത്തിലെ മുണ്ടക്കുറ്റി, കച്ചേരിതാഴ ഭാഗങ്ങളിൽ കോൺഗ്രസ് സ്തൂപങ്ങളും കൊടിമരങ്ങളും നശിപ്പിച്ചതിൽ പ്രതിഷേധിച്ച് നടന്ന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അക്രമകാരികൾക്ക് സി.പി.എം പരസ്യമായ പ്രോത്സാഹനം നൽകുകയാണെന്നും ജനാധിപത്യപരമായ പോരാട്ടങ്ങളെ അടിച്ചമർത്താനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്ലോക്ക് ഉപാധ്യക്ഷൻ കെ.സി. കൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി.സി.സി നിർവ്വാഹക സമിതി അംഗം കെ.ടി. ജെയിംസ്, യൂത്ത് കോൺഗ്രസ് നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് അനസ് നങ്ങാണ്ടി തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/345591/cpm-is-unleashing-violence-due-to-fear-of-election-defeat-km-abhijith)