---
title: "ബജറ്റ് അവതരണം; വേളം ഗ്രാമപഞ്ചായത്ത് 2026-27 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു"
english_title: "Velam Grama Panchayat presented the budget"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/345805/velam-grama-panchayat-presented-the-budget-new"
published_at: "2026-03-05T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a95eb718f11_Velam_Grama_Panchayat_presented_the_budget.jpg"
keywords: []
---

# ബജറ്റ് അവതരണം; വേളം ഗ്രാമപഞ്ചായത്ത് 2026-27 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു

> **Lead Summary:** വേളം: കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള വേളം ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീല ആര്യൻ കാവിൽ ആണ് ബജറ്റ് അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മുജീബ് റഹ്മാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

## Article Content

വേളം: കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള വേളം ഗ്രാമപഞ്ചായത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീല ആര്യൻ കാവിൽ ആണ് ബജറ്റ് അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മുജീബ് റഹ്മാൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഗ്രാമത്തിന്റെ സമഗ്ര വികസനത്തോടൊപ്പം കർഷകർക്കും കാർഷിക പദ്ധതികൾക്കും ബജറ്റിൽ വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. പഞ്ചായത്ത് സെക്രട്ടറി ഡോ. അഭിരാമി സ്വാഗതം ആശംസിച്ചു. ബജറ്റ് ചർച്ചയിൽ പങ്കെടുത്തുകൊണ്ട് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. ബഷീർ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മഠത്തിൽ ശ്രീധരൻ, വാർഡ് മെമ്പർമാരായ കെ. സുരേഷ്, അഡ്വ. മുഹമ്മദ് ഹബീബ്, ഷമീം എസ്.കെ., ദിനേശൻ, ഷൈനി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/345805/velam-grama-panchayat-presented-the-budget-new)