---
title: "പുത്തൻ പാത; വേളം ഗ്രാമപഞ്ചായത്തിൽ തച്ചർക്കണ്ടിമുക്ക് സബ് സെന്റർ - കുഴിവയൽ റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Thacharkandimukku Sub-Center - Kuzhivayal Road inaugurated in Velam Grama Panchayat"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/346059/thacharkandimukku-sub-center-kuzhivayal-road-inaugurated-in-velam-grama-panchayat"
published_at: "2026-03-06T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aab648c9524_Kuzhivayal_Road_inaugurated_in_Velam_Grama_Panchayat.jpg"
keywords: []
---

# പുത്തൻ പാത; വേളം ഗ്രാമപഞ്ചായത്തിൽ തച്ചർക്കണ്ടിമുക്ക് സബ് സെന്റർ - കുഴിവയൽ റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** ​വേളം: ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ ദീർഘകാലത്തെ യാത്രാക്ലേശത്തിന് പരിഹാരമായി തച്ചർക്കണ്ടിമുക്ക് സബ് സെന്റർ - കുഴിവയൽ റോഡ് നാടിന് സമർപ്പിച്ചു. ചടങ്ങിൽ വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മുജീബ്‌ റഹ്മാൻ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. ​വാർഡ് മെമ്പർ വി.എം. ദിനേശൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കൺവീനർ പി.പി. ചന്ദ്രൻ മാസ്റ്റർ ചടങ്ങിന് സ്വാഗതം ആശംസിച്ചു.

## Article Content

​വേളം: ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ ദീർഘകാലത്തെ യാത്രാക്ലേശത്തിന് പരിഹാരമായി തച്ചർക്കണ്ടിമുക്ക് സബ് സെന്റർ - കുഴിവയൽ റോഡ് നാടിന് സമർപ്പിച്ചു. ചടങ്ങിൽ വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. മുജീബ്‌ റഹ്മാൻ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. ​വാർഡ് മെമ്പർ വി.എം. ദിനേശൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കൺവീനർ പി.പി. ചന്ദ്രൻ മാസ്റ്റർ ചടങ്ങിന് സ്വാഗതം ആശംസിച്ചു.

​പി.കെ.സി. അസീസ്, ​എ.ടി. ശ്രീധരൻ, ​റിനീഷ് കൂടത്തിങ്കൽ, ​അബ്ദുൽ കരീം മാസ്റ്റർ,​അജ്മൽ മാസ്റ്റർ ടി.കെ., കെ.സി. അബ്ദുൽ അസീസ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ അബ്ദുസ്സലാം കുറ്റിയിൽ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. ആഷിഖ് കെ.ടി (എ.ഇ) പരിപാടിയിൽ സന്നിഹിതനായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/346059/thacharkandimukku-sub-center-kuzhivayal-road-inaugurated-in-velam-grama-panchayat)