---
title: "സർക്കാർ നയങ്ങൾക്കെതിരെ 'ജീവിതസമരയാത്ര'; കുറ്റ്യാടിയിൽ ഉജ്ജ്വല സ്വീകരണമൊരുക്കാൻ കെ.എസ്.എസ്.പി.എ"
english_title: "'Jeevit Samara Yatra'; KSSPA to provide a grand welcome in Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/346195/jeevit-samara-yatra-ksspa-to-provide-a-grand-welcome-in-kuttiadi"
published_at: "2026-03-07T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abcb54ef830_Jeevit_Samara_Yatra_KSSPA_to_provide_a_grand_welcome_in_Kuttiadi.jpg"
keywords: []
---

# സർക്കാർ നയങ്ങൾക്കെതിരെ 'ജീവിതസമരയാത്ര'; കുറ്റ്യാടിയിൽ ഉജ്ജ്വല സ്വീകരണമൊരുക്കാൻ കെ.എസ്.എസ്.പി.എ

> **Lead Summary:** കുറ്റ്യാടി: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കെ.എസ്.എസ്.പി.എ. സംസ്ഥാന പ്രസിഡന്റ് എം.പി. വേലായുധൻ നയിക്കുന്ന 'ജീവിതസമരയാത്ര'യ്ക്ക് കുറ്റ്യാടിയിൽ ആവേശകരമായ സ്വീകരണം നൽകും. മാർച്ച് 11-ന് വൈകുന്നേരം 3 മണിക്ക് കുറ്റ്യാടി പഴയ ബസ് സ്റ്റാൻഡ് പരിസരത്താണ് ജാഥയ്ക്ക് സ്വീകരണമൊരുക്കുന്നത്. ഇതിനായുള്ള തയ്യാറെടുപ്പുകൾക്കായി ചേർന്ന കുറ്റ്യാടി, നാദാപുരം നിയോജക മണ്ഡലം നേതൃതല കൺവൻഷൻ തീരുമാനിച്ചു.

## Article Content

കുറ്റ്യാടി: സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ കെ.എസ്.എസ്.പി.എ. സംസ്ഥാന പ്രസിഡന്റ് എം.പി. വേലായുധൻ നയിക്കുന്ന 'ജീവിതസമരയാത്ര'യ്ക്ക് കുറ്റ്യാടിയിൽ ആവേശകരമായ സ്വീകരണം നൽകും. മാർച്ച് 11-ന് വൈകുന്നേരം 3 മണിക്ക് കുറ്റ്യാടി പഴയ ബസ് സ്റ്റാൻഡ് പരിസരത്താണ് ജാഥയ്ക്ക് സ്വീകരണമൊരുക്കുന്നത്. ഇതിനായുള്ള തയ്യാറെടുപ്പുകൾക്കായി ചേർന്ന കുറ്റ്യാടി, നാദാപുരം നിയോജക മണ്ഡലം നേതൃതല കൺവൻഷൻ തീരുമാനിച്ചു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് കൺവൻഷൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.എ. കുറ്റ്യാടി നിയോജക മണ്ഡലം പ്രസിഡന്റ് കെ.കെ. പ്രദ്യുമ്നൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് ശ്രീധരൻ പാലയാട്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.കെ. സുരേഷ്, വി.പി. സർവ്വോത്തമൻ, രാജീവൻ പുതുശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.

പരിപാടിയുടെ വിജയത്തിനായി ശ്രീജേഷ് ഊരത്ത് ചെയർമാനായും കെ.കെ. പ്രദ്യുമ്നൻ കൺവീനറായും സി.പി. ശശിധരൻ ട്രഷററായും വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. വി.പി. സർവോത്തമൻ, രാജീവൻ പുതുശ്ശേരി, കെ.പി. മോഹൻദാസ് എന്നിവരാണ് വൈസ് ചെയർമാൻമാർ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/346195/jeevit-samara-yatra-ksspa-to-provide-a-grand-welcome-in-kuttiadi)