---
title: "മംഗളം എസ്റ്റേറ്റിൽ വൻ മരംമുറി: ലാൻഡ് ബോർഡ് പരിശോധന നടത്തി, കർശന നടപടിക്ക് നീക്കം"
english_title: "Massive tree felling in Mangalam Estate: Land Board inspects, moves for strict action"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/346266/massive-tree-felling-in-mangalam-estate-land-board-inspects-moves-for-strict-action"
published_at: "2026-03-07T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69abf44269c5b_Massive_tree_felling_in_Mangalam_Estate.jpg"
keywords: []
---

# മംഗളം എസ്റ്റേറ്റിൽ വൻ മരംമുറി: ലാൻഡ് ബോർഡ് പരിശോധന നടത്തി, കർശന നടപടിക്ക് നീക്കം

> **Lead Summary:** കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ മംഗളം എസ്റ്റേറ്റിൽ നൂറുകണക്കിന് തേക്കുമരങ്ങൾ ഉൾപ്പെടെയുള്ളവ അനധികൃതമായി മുറിച്ചുകടത്തിയെന്ന പരാതിയിൽ ലാൻഡ് ബോർഡ് നേരിട്ടെത്തി പരിശോധന നടത്തി. തോട്ടം ഭൂമി പരിവർത്തനം ചെയ്തതുമായി ബന്ധപ്പെട്ട് ലാൻഡ് ബോർഡ് എടുത്ത കേസ് നിലനിൽക്കെയാണ് ഭൂമിയിൽ നിന്ന് വിലപിടിപ്പുള്ള മരങ്ങൾ വ്യാപകമായി കടത്തിയത്. നിലവിൽ സ്റ്റാറ്റസ്‌കോ (യഥാസ്ഥിതി) നിലനിർത്താൻ ഉത്തരവിട്ട ഭൂമിയിലെ മരംമുറി ഗുരുതരമായ നിയമലംഘനമാണെന്ന് ബോർഡ് അംഗങ്ങൾ വ്യക്തമാക്കി.

## Article Content

കുറ്റ്യാടി: കാവിലുംപാറ പഞ്ചായത്തിലെ മംഗളം എസ്റ്റേറ്റിൽ നൂറുകണക്കിന് തേക്കുമരങ്ങൾ ഉൾപ്പെടെയുള്ളവ അനധികൃതമായി മുറിച്ചുകടത്തിയെന്ന പരാതിയിൽ ലാൻഡ് ബോർഡ് നേരിട്ടെത്തി പരിശോധന നടത്തി. തോട്ടം ഭൂമി പരിവർത്തനം ചെയ്തതുമായി ബന്ധപ്പെട്ട് ലാൻഡ് ബോർഡ് എടുത്ത കേസ് നിലനിൽക്കെയാണ് ഭൂമിയിൽ നിന്ന് വിലപിടിപ്പുള്ള മരങ്ങൾ വ്യാപകമായി കടത്തിയത്. നിലവിൽ സ്റ്റാറ്റസ്‌കോ (യഥാസ്ഥിതി) നിലനിർത്താൻ ഉത്തരവിട്ട ഭൂമിയിലെ മരംമുറി ഗുരുതരമായ നിയമലംഘനമാണെന്ന് ബോർഡ് അംഗങ്ങൾ വ്യക്തമാക്കി.

തോട്ടം ഭൂമി വിൽപനയ്ക്കായി കമ്പനി ഉടമകൾ വിഘടിപ്പിക്കാൻ ശ്രമിക്കുന്നതായും നാട്ടുകാർ പരാതിപ്പെട്ടിട്ടുണ്ട്. മരംമുറിയിൽ വനംവകുപ്പിന്റെയും ലാൻഡ് ബോർഡിന്റെയും ഭാഗത്തുനിന്ന് ശക്തമായ തുട നടപടികൾ ഉണ്ടാകുമെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയവർ അറിയിച്ചു. ലാൻഡ് ബോർഡ് അംഗങ്ങളായ രജീന്ദ്രൻ കപ്പള്ളി, കെ.ടി. ജയിംസ്, കെ.പി. പവിത്രൻ, ഡെപ്യൂട്ടി തഹസിൽദാർ എം.എസ്. സെൽവിന, എം.ആര്‍. ആദിത്ത് എന്നിവരടങ്ങിയ സംഘമാണ് സ്ഥലത്തെത്തിയത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/346266/massive-tree-felling-in-mangalam-estate-land-board-inspects-moves-for-strict-action)