---
title: "പുത്തൻ പാത ഒരുങ്ങി; നരിപ്പറ്റയിലെ കുന്നമ്മൽ ആനക്കൽ താഴെ റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Road inaugurated at Kunnammal Anakkal in Naripatta"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/346277/road-inaugurated-at-kunnammal-anakkal-in-naripatta"
published_at: "2026-03-07T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ac00b464cc8_Road_inaugurated_at_Kunnammal_Anakkal_in_Naripatta.jpg"
keywords: []
---

# പുത്തൻ പാത ഒരുങ്ങി; നരിപ്പറ്റയിലെ കുന്നമ്മൽ ആനക്കൽ താഴെ റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** നരിപ്പറ്റ: തീരദേശ റോഡുകളുടെ നവീകരണ പദ്ധതിയിലുൾപ്പെടുത്തി നരിപ്പറ്റ പഞ്ചായത്തിൽ നിർമാണം പൂർത്തിയാക്കിയ കുന്നമ്മൽ ആനക്കൽ താഴെ റോഡിന്റെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവഹിച്ചു. പഞ്ചായത്തിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന മൊട്ടന്തറ ക്ഷേത്ര കമാനം മുതൽ ആനക്കൽ താഴെ വരെയുള്ള 460 മീറ്റർ ദൂരമാണ് ഇതോടെ ഗതാഗതയോഗ്യമായത്. ഇ.കെ. വിജയൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

## Article Content

നരിപ്പറ്റ: തീരദേശ റോഡുകളുടെ നവീകരണ പദ്ധതിയിലുൾപ്പെടുത്തി നരിപ്പറ്റ പഞ്ചായത്തിൽ നിർമാണം പൂർത്തിയാക്കിയ കുന്നമ്മൽ ആനക്കൽ താഴെ റോഡിന്റെ ഉദ്ഘാടനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവഹിച്ചു. പഞ്ചായത്തിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന മൊട്ടന്തറ ക്ഷേത്ര കമാനം മുതൽ ആനക്കൽ താഴെ വരെയുള്ള 460 മീറ്റർ ദൂരമാണ് ഇതോടെ ഗതാഗതയോഗ്യമായത്. ഇ.കെ. വിജയൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഏകദേശം 45.6 ലക്ഷം രൂപയുടെ ഭരണാനുമതിയോടെയാണ് റോഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നത്. കൈരളി ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമാണ ചുമതല ഏറ്റെടുത്ത് നടത്തിയത്. ചടങ്ങിൽ നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ് എം. സജിന, വാർഡ് അംഗങ്ങളായ മുഫീദ, എ.പി. പവിത്രൻ, പി.പി. രാജൻ, ഒ.പി. അനിൽ എന്നിവർ സംസാരിച്ചു. രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ടി.പി. പവിത്രൻ, വി.കെ. ബീന, പി.പി. ഫൈസൽ, മോഹനൻ കരിങ്കുറ്റി, ഹാർബർ എൻജിനീയറിങ് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ വിനയൻ പുത്തുക്കാട് തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/346277/road-inaugurated-at-kunnammal-anakkal-in-naripatta)