---
title: "മായാത്ത ഓർമ്മ; വേളത്ത് തവന ഗോപാലൻ മാസ്റ്ററുടെ 21-ാം ചരമവാർഷികം ആചരിച്ചു"
english_title: "The 21st death anniversary of Thavana Gopalan Master was observed at Velath"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/346400/the-21st-death-anniversary-of-thavana-gopalan-master-was-observed-at-velath"
published_at: "2026-03-08T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ad2349048b3_The_21st_death_anniversary_of_Thavana_Gopalan_Master_was_observed_at_Velath.jpg"
keywords: []
---

# മായാത്ത ഓർമ്മ; വേളത്ത് തവന ഗോപാലൻ മാസ്റ്ററുടെ 21-ാം ചരമവാർഷികം ആചരിച്ചു

> **Lead Summary:** വേളം: വേളം പഞ്ചായത്തിലും പരിസരപ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പ്രസ്ഥാനവും കർഷകത്തൊഴിലാളി പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച തവന ഗോപാലൻ മാസ്റ്ററുടെ 21-ാം ചരമവാർഷികം ആചരിച്ചു. സി.പി.ഐ.എം നേതൃത്വത്തിൽ നടന്ന അനുസ്മരണ പരിപാടികളിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.

## Article Content

വേളം: വേളം പഞ്ചായത്തിലും പരിസരപ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പ്രസ്ഥാനവും കർഷകത്തൊഴിലാളി പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച തവന ഗോപാലൻ മാസ്റ്ററുടെ 21-ാം ചരമവാർഷികം ആചരിച്ചു. സി.പി.ഐ.എം നേതൃത്വത്തിൽ നടന്ന അനുസ്മരണ പരിപാടികളിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.

അനുസ്മരണ പൊതുയോഗം കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി പി.എം. കുമാരൻ ചടങ്ങിൽ അധ്യക്ഷനായി. കുന്നുമ്മൽ ഏരിയ സെക്രട്ടറി പി.സി. ഷൈജു, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.എം. റഷീദ്, എൻ.കെ. രാമചന്ദ്രൻ, ഏരിയ കമ്മിറ്റി അംഗം പി. വത്സൻ, എൻ.കെ. ദിനേശൻ തുടങ്ങിയവർ സംസാരിച്ചു.

രാവിലെ തവന പാറയിൽ നടന്ന ചടങ്ങിൽ കുന്നുമ്മൽ ഏരിയ സെക്രട്ടറി പി.സി. ഷൈജു പതാക ഉയർത്തി. പ്രസ്ഥാനത്തിന്റെ വളർച്ചയിൽ ഗോപാലൻ മാസ്റ്റർ നൽകിയ സംഭാവനകൾ യോഗം അനുസ്മരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/346400/the-21st-death-anniversary-of-thavana-gopalan-master-was-observed-at-velath)