---
title: "കരുതലിന്റെ കാർഡ്; കുന്നുമ്മൽ പഞ്ചായത്തിൽ വയോജനങ്ങൾക്ക് പ്രിവിലേജ് കാർഡ് വിതരണം ചെയ്തു"
english_title: "Privilege cards distributed to the elderly in Kunnummal Panchayat"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/346422/privilege-cards-distributed-to-the-elderly-in-kunnummal-panchayat"
published_at: "2026-03-08T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ad38b191f48_Privilege_cards_distributed_to_the_elderly_in_Kunnummal_Panchayat.jpg"
keywords: []
---

# കരുതലിന്റെ കാർഡ്; കുന്നുമ്മൽ പഞ്ചായത്തിൽ വയോജനങ്ങൾക്ക് പ്രിവിലേജ് കാർഡ് വിതരണം ചെയ്തു

> **Lead Summary:** കക്കട്ടിൽ: വയോജനക്ഷേമ പരിപാടിയുടെ ഭാഗമായി കുന്നുമ്മൽ പഞ്ചായത്തിൽ 70 വയസ്സ് പിന്നിട്ടവർക്കായി പ്രിവിലേജ് കാർഡ് വിതരണം ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രൻ നിർവ്വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് റീന സുരേഷ് അധ്യക്ഷത വഹിച്ചു.

## Article Content

കക്കട്ടിൽ: വയോജനക്ഷേമ പരിപാടിയുടെ ഭാഗമായി കുന്നുമ്മൽ പഞ്ചായത്തിൽ 70 വയസ്സ് പിന്നിട്ടവർക്കായി പ്രിവിലേജ് കാർഡ് വിതരണം ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രൻ നിർവ്വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് റീന സുരേഷ് അധ്യക്ഷത വഹിച്ചു.

വയോജനങ്ങൾക്ക് വിവിധ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും മുൻഗണന നൽകുന്നതിനുമായാണ് ഈ കാർഡ് വിതരണം ചെയ്യുന്നത്. ചടങ്ങിൽ ജനപ്രതിനിധികളായ എൻ.വി. ചന്ദ്രൻ, കെ. മിനി, കെ. വിശ്വനാഥൻ, എലിയാറ ആനന്ദൻ, എം.ടി. രവീന്ദ്രൻ, ആർ. ലിനി, ബിജിഷ, എൻ.കെ. നസീർ, ഷറഫുന്നിസ, എ.വി. നാസറുദ്ദീൻ, പി.ടി.കെ. രാധ എന്നിവർ സംസാരിച്ചു.

പഞ്ചായത്ത് സെക്രട്ടറി രാജീവൻ വള്ളിൽ, അസിസ്റ്റന്റ് സെക്രട്ടറി പ്രകാശൻ, ഒ. ബാലൻ, വി.എം. കുഞ്ഞിക്കണ്ണൻ, വി.വി. പ്രഭാകരൻ, എ.പി. കുഞ്ഞബ്ദുള്ള, നീലിയോട്ട് നാണു, വി. രാജൻ, സലിം മുറിച്ചാണ്ടി, ടി. സുധീർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/346422/privilege-cards-distributed-to-the-elderly-in-kunnummal-panchayat)