---
title: " കലയും രുചിയും വിളമ്പി നരിക്കൂട്ടുംചാൽ മഹിളാ വേദിക, വനിതാ ദിനാഘോഷം വേറിട്ടതായി"
english_title: "Narikkuttumchal Mahila Vedika serves art and taste, makes Women's Day celebration special"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/346560/narikkuttumchal-mahila-vedika-serves-art-and-taste-makes-womens-day-celebration-special"
published_at: "2026-03-09T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ae6a5c3f249_Narikkuttumchal_Mahila_Vedika_serves_art_and_taste,_makes_Womens_Day_celebration_special.jpg"
keywords: []
---

#  കലയും രുചിയും വിളമ്പി നരിക്കൂട്ടുംചാൽ മഹിളാ വേദിക, വനിതാ ദിനാഘോഷം വേറിട്ടതായി

> **Lead Summary:** കുറ്റ്യാടി: വ്യത്യസ്തമായ കലാപരിപാടികളും വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങളും ഒരുക്കി നരിക്കൂട്ടുംചാൽ മഹിളാ വേദിക വനിതാ ദിനം ആഘോഷിച്ചു. അംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ആഘോഷ പരിപാടികൾ നാടിന് പുതുമയുള്ള കാഴ്ചയായി.

## Article Content

കുറ്റ്യാടി: വ്യത്യസ്തമായ കലാപരിപാടികളും വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങളും ഒരുക്കി നരിക്കൂട്ടുംചാൽ മഹിളാ വേദിക വനിതാ ദിനം ആഘോഷിച്ചു. അംഗങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ആഘോഷ പരിപാടികൾ നാടിന് പുതുമയുള്ള കാഴ്ചയായി.

കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.പി. സാജിദ ചടങ്ങ് ഉദ്ഘാടനം ചെയ്തു. നരിക്കൂട്ടുംചാൽ മഹിളാ വേദികയുടെ പ്രവർത്തനങ്ങൾ സ്ത്രീശക്തിയുടെ ഉദാഹരണമാണെന്ന് അവർ പറഞ്ഞു. കെ.പി. റീജ അധ്യക്ഷത വഹിച്ച ചടങ്ങിൽ മിമിക്രിയിലും ഓട്ടംതുള്ളലിലും സംസ്ഥാന സ്കൂൾ തലത്തിൽ വിജയിയായ യുക്ത അനിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

പി.ബി. പ്രവീണ, അശ്വതി സിദ്ധാർത്ഥ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് നടന്ന കലാസന്ധ്യയിൽ ജാനു, സരള, കാർത്യായനി, സുമതി, രേണുക പ്രകാശൻ എന്നിവർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ വേദിയിൽ അരങ്ങേറി. ആഘോഷത്തിന്റെ ഭാഗമായി അംഗങ്ങൾക്കായി ഒരുക്കിയ ഭക്ഷണമേളയും ശ്രദ്ധ പിടിച്ചുപറ്റി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/346560/narikkuttumchal-mahila-vedika-serves-art-and-taste-makes-womens-day-celebration-special)