---
title: "മഞ്ചാടി; കുന്നുമ്മൽ പഞ്ചായത്ത് അങ്കണവാടി കലോത്സവം ആവേശമായി"
english_title: "Kunnummal Panchayat Anganwadi Kalolsavam was a great success"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/346631/kunnummal-panchayat-anganwadi-kalolsavam-was-a-great-success"
published_at: "2026-03-09T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aea51c62491_Kunnummal_Panchayat_Anganwadi_Kalolsavam_was_a_great_success.jpg"
keywords: []
---

# മഞ്ചാടി; കുന്നുമ്മൽ പഞ്ചായത്ത് അങ്കണവാടി കലോത്സവം ആവേശമായി

> **Lead Summary:** കുറ്റ്യാടി: കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കുട്ടികൾക്കായി സംഘടിപ്പിച്ച കലോത്സവം 'മഞ്ചാടി' പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് തലത്തിൽ കലോത്സവം സംഘടിപ്പിച്ചത്.

## Article Content

കുറ്റ്യാടി: കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കുട്ടികൾക്കായി സംഘടിപ്പിച്ച കലോത്സവം 'മഞ്ചാടി' പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സർഗ്ഗാത്മക കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് തലത്തിൽ കലോത്സവം സംഘടിപ്പിച്ചത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റിന സുരേഷ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എൻ.വി. ചന്ദ്രൻ, കെ. മിനി, കെ. വിശ്വനാഥൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങളായ പി. ശ്രീബിഷ, പി.പി. ബിജിഷ, ആർ. ലിനി, കെ. ഷീന, എലിയാറ ആനന്ദൻ, പി.ടി.കെ. രാധ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഗീത, പി.കെ. പത്മനാഭൻ, നിജില തുടങ്ങിയവർ ആശംസകൾ നേർന്നു.

കലോത്സവത്തിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. നൂറിലധികം കുട്ടികളാണ് വിവിധ കലാപരിപാടികളിൽ തങ്ങളുടെ കഴിവുകൾ മാറ്റുരച്ചത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/346631/kunnummal-panchayat-anganwadi-kalolsavam-was-a-great-success)