---
title: "ഊരത്ത് പാടശേഖരത്തിന് പുതുജീവൻ; കുറുങ്ങോട്ട് താഴ വിസിബി പുനർനിർമ്മാണത്തിന് തുടക്കമായി"
english_title: "Kurungotthazh VCB reconstruction begins"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/346634/kurungotthazh-vcb-reconstruction-begins"
published_at: "2026-03-09T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69aea804c252e_Kurungotthazh_VCB_reconstruction_begins.jpg"
keywords: []
---

# ഊരത്ത് പാടശേഖരത്തിന് പുതുജീവൻ; കുറുങ്ങോട്ട് താഴ വിസിബി പുനർനിർമ്മാണത്തിന് തുടക്കമായി

> **Lead Summary:** കുറ്റ്യാടി: ഊരത്ത് പാടശേഖരത്തെ വെള്ളക്കെട്ടിൽ നിന്നും വരൾച്ചയിൽ നിന്നും സംരക്ഷിക്കുന്നതിനായി ബജറ്റിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കുറുങ്ങോട്ട് താഴ വിസിബിപുനർനിർമ്മാണത്തിന്റെയും മമ്പള്ളി താഴ തോട് സംരക്ഷണത്തിന്റെയും പ്രവൃത്തി ആരംഭിച്ചു. ഒരു കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം.എൽ.എ നിർവ്വഹിച്ചു.

## Article Content

കുറ്റ്യാടി: ഊരത്ത് പാടശേഖരത്തെ വെള്ളക്കെട്ടിൽ നിന്നും വരൾച്ചയിൽ നിന്നും സംരക്ഷിക്കുന്നതിനായി ബജറ്റിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കുറുങ്ങോട്ട് താഴ വിസിബിപുനർനിർമ്മാണത്തിന്റെയും മമ്പള്ളി താഴ തോട് സംരക്ഷണത്തിന്റെയും പ്രവൃത്തി ആരംഭിച്ചു. ഒരു കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം.എൽ.എ നിർവ്വഹിച്ചു.

കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയർ ശ്രീജിത്ത് പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. 50 ഏക്കറോളം വരുന്ന ഊരത്ത് പാടശേഖരത്തിൽ നിലനിന്നിരുന്ന കൃഷി തടസ്സങ്ങൾക്ക് ഈ പദ്ധതി പൂർത്തിയാകുന്നതോടെ ശാശ്വത പരിഹാരമാകും.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ടി. നഫീസ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി.സി. രവീന്ദ്രൻ, എ.ടി. ഗീത, ബാപ്പറ്റ ചന്ദ്രൻ, പുതിയോട്ടിൽ നാണു എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ശ്രീജേഷ് ഊരത്ത് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/346634/kurungotthazh-vcb-reconstruction-begins)