---
title: "ഉപഭോക്താക്കൾ ശ്രദ്ധിക്കുക; വെള്ളക്കരം കുടിശ്ശിക തീർക്കാൻ സുവർണ്ണാവസരം, പഞ്ചായത്തുകളിൽ കളക്ഷൻ ഡ്രൈവ് വരുന്നു"
english_title: "Golden opportunity to clear water dues, collection drive coming up in panchayats"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/346777/golden-opportunity-to-clear-water-dues-collection-drive-coming-up-in-panchayats"
published_at: "2026-03-10T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afc5060d8f6_collection_drive_coming_up_in_panchayats.jpg"
keywords: []
---

# ഉപഭോക്താക്കൾ ശ്രദ്ധിക്കുക; വെള്ളക്കരം കുടിശ്ശിക തീർക്കാൻ സുവർണ്ണാവസരം, പഞ്ചായത്തുകളിൽ കളക്ഷൻ ഡ്രൈവ് വരുന്നു

> **Lead Summary:** കുറ്റ്യാടി : ജലവകുപ്പ് പേരാമ്പ്ര പിഎച്ച് സബ് ഡിവിഷൻ വെള്ളക്കരം കുടിശ്ശിക നിവാരണ യജ്ഞത്തിന്റെ ഭാഗമായി വിവിധ പഞ്ചായത്തുകളിൽ കളക്ഷൻ ഡ്രൈവ് നടത്തുന്നു. പഞ്ചായത്തുകളിൽ രാവിലെ 10:15 മുതൽ 3 മണി വരെയാണ് കളക്ഷൻ സൗകര്യമുണ്ടാവുക. മാർച്ച് 10 ചൊവ്വാഴ്ച കുന്നുമ്മൽ പഞ്ചായത്തിലും, 16-ന് കായക്കൊടി, 18-ന് കുറ്റ്യാടി, 30-ന് നരിപ്പറ്റ പഞ്ചായത്ത് ഓഫീസുകളിലും വെച്ച് കുടിശ്ശിക സ്വീകരിക്കും.

## Article Content

കുറ്റ്യാടി : ജലവകുപ്പ് പേരാമ്പ്ര പിഎച്ച് സബ് ഡിവിഷൻ വെള്ളക്കരം കുടിശ്ശിക നിവാരണ യജ്ഞത്തിന്റെ ഭാഗമായി വിവിധ പഞ്ചായത്തുകളിൽ കളക്ഷൻ ഡ്രൈവ് നടത്തുന്നു. പഞ്ചായത്തുകളിൽ രാവിലെ 10:15 മുതൽ 3 മണി വരെയാണ് കളക്ഷൻ സൗകര്യമുണ്ടാവുക. മാർച്ച് 10 ചൊവ്വാഴ്ച കുന്നുമ്മൽ പഞ്ചായത്തിലും, 16-ന് കായക്കൊടി, 18-ന് കുറ്റ്യാടി, 30-ന് നരിപ്പറ്റ പഞ്ചായത്ത് ഓഫീസുകളിലും വെച്ച് കുടിശ്ശിക സ്വീകരിക്കും.

എല്ലാ മാസവും 25, 26 തീയതികൾ അവധി ദിനങ്ങളായതിനാൽ തൊട്ടടുത്ത ദിവസം കുറ്റ്യാടി റിവർ റോഡിലെ സെക്ഷൻ ഓഫീസിൽ വെച്ചും വെള്ളക്കരം സ്വീകരിക്കുന്നതാണ്. കുടിശ്ശിക വരുത്തിയ ഉപഭോക്താക്കൾ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി ജലവകുപ്പുമായി സഹകരിക്കണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/346777/golden-opportunity-to-clear-water-dues-collection-drive-coming-up-in-panchayats)