---
title: "സംഘശതാബ്ദി ആഘോഷം; കായക്കൊടിയിൽ ഹിന്ദു ഏകതാ സമ്മേളനം സംഘടിപ്പിച്ചു"
english_title: "Hindu unity conference organized in Kayakodi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/346785/hindu-unity-conference-organized-in-kayakodi"
published_at: "2026-03-10T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69afc95f374f2_Hindu_unity_conference_organized_in_Kayakodi.jpg"
keywords: []
---

# സംഘശതാബ്ദി ആഘോഷം; കായക്കൊടിയിൽ ഹിന്ദു ഏകതാ സമ്മേളനം സംഘടിപ്പിച്ചു

> **Lead Summary:** കായക്കൊടി: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദി വർഷാഘോഷങ്ങളുടെ ഭാഗമായി ഭാരതത്തിലുടനീളം സംഘടിപ്പിച്ചു വരുന്ന ഹിന്ദു ഏകതാ സമ്മേളനത്തിന് കായക്കൊടിയിൽ ഉജ്ജ്വല തുടക്കം. തളിക്കരയിലെ പട്ടർകുളങ്ങരയിൽ വെച്ച് നടന്ന സംഗമത്തിൽ നിരവധി പേർ പങ്കെടുത്തു.

## Article Content

കായക്കൊടി: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദി വർഷാഘോഷങ്ങളുടെ ഭാഗമായി ഭാരതത്തിലുടനീളം സംഘടിപ്പിച്ചു വരുന്ന ഹിന്ദു ഏകതാ സമ്മേളനത്തിന് കായക്കൊടിയിൽ ഉജ്ജ്വല തുടക്കം. തളിക്കരയിലെ പട്ടർകുളങ്ങരയിൽ വെച്ച് നടന്ന സംഗമത്തിൽ നിരവധി പേർ പങ്കെടുത്തു.

സമ്മേളനത്തിൽ ആർഎസ്എസ് സമ്പർക്ക പ്രമുഖ് എം. പ്രദീപൻ മുഖ്യപ്രഭാഷണം നടത്തി. സി.കെ. ഷിജിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ. വിജീഷ് സ്വാഗതം ആശംസിച്ചു. പി.പി. ബാബു, നിതിൻ ടി. തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ സമ്മേളനത്തിൽ വെച്ച് ആദരിച്ചു. ചടങ്ങിന് മാറ്റുകൂട്ടി വിവിധ കലാപരിപാടികളും അരങ്ങേറി. ഹിന്ദുസമൂഹത്തിന്റെ ഐക്യവും സാംസ്കാരിക പൈതൃകവും ഉയർത്തിപ്പിടിക്കുന്നതായിരുന്നു തളിക്കരയിലെ ഈ സംഗമം.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/346785/hindu-unity-conference-organized-in-kayakodi)