---
title: "പുല്ലുവ-തൊട്ടിൽപ്പാലം റോഡ് ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു"
english_title: "Minister P.A. Muhammed Riyas inaugurated the Pulluva-Thottilpalam road."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/346945/minister-pa-muhammed-riyas-inaugurated-the-pulluva-thottilpalam-road"
published_at: "2026-03-11T09:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b0e9abb1163_Minister_P.A._Muhammed_Riyas_inaugurated_the_Pulluva-Thottilpalam_road.jpg"
keywords: []
---

# പുല്ലുവ-തൊട്ടിൽപ്പാലം റോഡ് ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു

> **Lead Summary:** കുറ്റ്യാടി : നാദാപുരം നിയോജക മണ്ഡലത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി പൂർത്തീകരിച്ച പുല്ലുവ-തൊട്ടിൽപ്പാലം റോഡിന്റെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനവും ശേഷിക്കുന്ന ഭാഗത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനവും പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. കായക്കൊടി ടൗൺ പരിസരത്ത് നടന്ന ചടങ്ങിൽ ഇ കെ വിജയൻ എംഎൽഎ അധ്യക്ഷനായി.

## Article Content

കുറ്റ്യാടി : നാദാപുരം നിയോജക മണ്ഡലത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി പൂർത്തീകരിച്ച പുല്ലുവ-തൊട്ടിൽപ്പാലം റോഡിന്റെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനവും ശേഷിക്കുന്ന ഭാഗത്തിൻ്റെ പ്രവൃത്തി ഉദ്ഘാടനവും പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. കായക്കൊടി ടൗൺ പരിസരത്ത് നടന്ന ചടങ്ങിൽ ഇ കെ വിജയൻ എംഎൽഎ അധ്യക്ഷനായി.

14.1 കിലോമീറ്റർ റോഡിന്റെ നിർമാണമാണ് പൂർത്തിയാക്കിയത്. ശേഷിക്കുന്ന 2.19 കിലോമീറ്റർ റോഡിനായി 10.32 കോടി രൂപയുടെ സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ട്.

ചടങ്ങിൽ കെ.ആർ.എഫ്.ബി അസി. എക്സിക്യൂട്ടീവ് കെ ജി രഗിന റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു വി ബിന്ദു, വൈസ് പ്രസിഡന്റ് കെ.ആർ ഹാജറ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ നജ്‌മ തറവട്ടത്ത്, പി.വി റസീന, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി.പി സനീഷ്, കെ.പി അജിത്ത്കുമാർ, എൻ.എൻ സക്കീന, കെ.ആർ.എഫ്.ബി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ പി രജീന, പ്രോജക്ട് എഞ്ചിനീയർ ഇ ജെ അനുശ്രീ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/346945/minister-pa-muhammed-riyas-inaugurated-the-pulluva-thottilpalam-road)