---
title: "കൈത്താങ്ങായി പ്രത്യാശ; കുന്നുമ്മൽ പഞ്ചായത്തിൽ പ്രത്യാശ ഫണ്ട് വിതരണം ചെയ്തു"
english_title: "Hope Fund distributed in Kunnummal Panchayat"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/346964/hope-fund-distributed-in-kunnummal-panchayat"
published_at: "2026-03-11T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b0fb453c8f0_Hope_Fund_distributed_in_Kunnummal_Panchayat.jpg"
keywords: []
---

# കൈത്താങ്ങായി പ്രത്യാശ; കുന്നുമ്മൽ പഞ്ചായത്തിൽ പ്രത്യാശ ഫണ്ട് വിതരണം ചെയ്തു

> **Lead Summary:** കുറ്റ്യാടി: കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളായ 21 ഗുണഭോക്താക്കൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി സർക്കാർ അനുവദിച്ച 'പ്രത്യാശ' ഫണ്ട് വിതരണം ചെയ്തു. ഗുരുതരമായ അസുഖങ്ങൾ നേരിടുന്ന അംഗങ്ങളെ സഹായിക്കുന്നതിനായി അനുവദിച്ച 10.5 ലക്ഷം രൂപയുടെ വിതരണോദ്ഘാടനം കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗം കെ.കെ. ലതിക നിർവഹിച്ചു.

## Article Content

കുറ്റ്യാടി: കുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങളായ 21 ഗുണഭോക്താക്കൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി സർക്കാർ അനുവദിച്ച 'പ്രത്യാശ' ഫണ്ട് വിതരണം ചെയ്തു. ഗുരുതരമായ അസുഖങ്ങൾ നേരിടുന്ന അംഗങ്ങളെ സഹായിക്കുന്നതിനായി അനുവദിച്ച 10.5 ലക്ഷം രൂപയുടെ വിതരണോദ്ഘാടനം കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗം കെ.കെ. ലതിക നിർവഹിച്ചു.

സിഡിഎസ് ചെയർപേഴ്സൺ സി.പി. സിന്ധു അധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രൻ മുഖ്യാതിഥിയായി. കഴിഞ്ഞ വർഷവും കുന്നുമ്മൽ കുടുംബശ്രീക്ക് 10 ലക്ഷം രൂപ പ്രത്യാശ ഫണ്ട് ഇനത്തിൽ ലഭിച്ചിരുന്നു. പദ്ധതി പ്രകാരം ഓരോ അംഗത്തിനും 50,000 രൂപ വീതമാണ് ലഭിക്കുന്നത്. ഈ തുക പൂർണ്ണമായും സബ്‌സിഡി ആയതിനാൽ തിരിച്ചു അടക്കേണ്ടതില്ല എന്നത് കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/346964/hope-fund-distributed-in-kunnummal-panchayat)