---
title: "കെട്ടിടം ഒരുങ്ങുന്നു;കൂടലിൽ ഗവ. എൽപി സ്കൂൾ പുതിയ കെട്ടിട നിർമാണോദ്ഘാടനം ചെയ്തു"
english_title: "Construction of new building inaugurated at Govt. LP School in Kudalil"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/347081/construction-of-new-building-inaugurated-at-govt-lp-school-in-kudalil"
published_at: "2026-03-11T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b148dec8a4b_Construction_of_new_building_inaugurated_at_Govt._LP_School_in_Kudalil.jpg"
keywords: []
---

# കെട്ടിടം ഒരുങ്ങുന്നു;കൂടലിൽ ഗവ. എൽപി സ്കൂൾ പുതിയ കെട്ടിട നിർമാണോദ്ഘാടനം ചെയ്തു

> **Lead Summary:** കുറ്റ്യാടി: കൂടൽ ഗവ. എൽപി സ്കൂളിന്റെ വികസന കുതിപ്പിന് പുതിയ അധ്യായം കുറിച്ചുകൊണ്ട് സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കിഫ്ബി ഫണ്ടിൽ നിന്ന് അനുവദിച്ച 1.30 കോടി രൂപ ചെലവിട്ടാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടം നിർമ്മിക്കുന്നത്. വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ പ്രദേശത്തെ വിദ്യാഭ്യാസ നിലവാരം ഉയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

## Article Content

കുറ്റ്യാടി: കൂടൽ ഗവ. എൽപി സ്കൂളിന്റെ വികസന കുതിപ്പിന് പുതിയ അധ്യായം കുറിച്ചുകൊണ്ട് സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തി ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കിഫ്ബി ഫണ്ടിൽ നിന്ന് അനുവദിച്ച 1.30 കോടി രൂപ ചെലവിട്ടാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടം നിർമ്മിക്കുന്നത്. വിദ്യാലയത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ പ്രദേശത്തെ വിദ്യാഭ്യാസ നിലവാരം ഉയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഘ പൊയിലുപറമ്പത്ത് ചടങ്ങിൽ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് രമേശൻ മണലിൽ, സ്ഥിരംസമിതി അധ്യക്ഷൻ ബോബി മുക്കൻതോട്ടം, എം സുജിന, കെ പി നഷ്ട, പവിത്രൻ വട്ടക്കണ്ടി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ പ്രശാന്ത്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ ആർ വിജയൻ, അജിത്ത് പാറമാക്കൽ, ആകാശ് ചീത്തപ്പാട്, ജോബി വാതപ്പള്ളി, ഷൗക്കത്ത് ഒറുവയിൽ, നാണു വട്ടക്കാട്, വട്ടക്കണ്ടി രവീന്ദ്രൻ, പി പി ചന്ദ്രൻ, ശോഭ കൊരവിൽ, വി കെ രാജീഷ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. മായ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/347081/construction-of-new-building-inaugurated-at-govt-lp-school-in-kudalil)