---
title: "'വൈദ്യുതി ബിൽ 2025'-നെതിരെ കുറ്റ്യാടിയിൽ പ്രതിഷേധം സംഘടിപ്പിച്ചു"
english_title: "Protest organized in Kuttiadi against 'Electricity Bill 2025'"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/347205/protest-organized-in-kuttiadi-against-electricity-bill-2025"
published_at: "2026-03-12T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b25e0bba72d_9.jpg"
keywords: []
---

# 'വൈദ്യുതി ബിൽ 2025'-നെതിരെ കുറ്റ്യാടിയിൽ പ്രതിഷേധം സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി:** കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിക്കുന്ന 'വൈദ്യുതി ബിൽ 2025'-നെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കുറ്റ്യാടിയിൽ ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനീയേഴ്സ് നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ് പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി:** കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിക്കുന്ന 'വൈദ്യുതി ബിൽ 2025'-നെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന്റെ ഭാഗമായി കുറ്റ്യാടിയിൽ ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനീയേഴ്സ് നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. മോഹൻദാസ് പരിപാടി ഉദ്ഘാടനം ചെയ്തു.

വൈദ്യുതി മേഖലയിലെ സ്ഥിരം ജീവനക്കാർ, ഓഫീസർമാർ, കരാർ തൊഴിലാളികൾ, പെൻഷൻകാർ എന്നിവർ സംയുക്തമായാണ് പ്രതിഷേധത്തിൽ പങ്കുചേർന്നത്. ഇതിന്റെ ഭാഗമായി ജീവനക്കാർ രണ്ട് മണിക്കൂർ ജോലി ബഹിഷ്‌കരിക്കുകയും ചെയ്തു.

ശ്രീനാഥ് പി.ടി. അധ്യക്ഷനായ ചടങ്ങിൽ രവീന്ദ്രൻ പി.വി. സ്വാഗതം ആശംസിച്ചു. പ്രേമൻ പാമ്പിരിക്കുന്ന്, അശ്വിൻ കെ.കെ.എൻ., ധനിക്, കെ. അജയകുമാർ, രമ്യ ടി.ടി., ബാലകൃഷ്ണൻ ടി.എം., കെ.കെ. ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പ്രിയേഷ് കെ. നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/347205/protest-organized-in-kuttiadi-against-electricity-bill-2025)