---
title: "ജീവിതസമര യാത്ര; സർക്കാരിന്റെ അവകാശ നിഷേധത്തിനെതിരെ കെ.എസ്.എസ്.പി.എ ജീവിതസമര യാത്ര, കുറ്റ്യാടിയിൽ ആവേശകരമായ സ്വീകരണം"
english_title: "KSSPA life struggle march against government's denial of rights, enthusiastic reception in Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/347403/ksspa-life-struggle-march-against-governments-denial-of-rights-enthusiastic-reception-in-kuttiadi"
published_at: "2026-03-13T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3a4ffd90d0_KSSPA_life_struggle_march_against_governments_denial_of_rights.jpg"
keywords: []
---

# ജീവിതസമര യാത്ര; സർക്കാരിന്റെ അവകാശ നിഷേധത്തിനെതിരെ കെ.എസ്.എസ്.പി.എ ജീവിതസമര യാത്ര, കുറ്റ്യാടിയിൽ ആവേശകരമായ സ്വീകരണം

> **Lead Summary:** കുറ്റ്യാടി: എൽ.ഡി.എഫ് സർക്കാരിന്റെ അവകാശ നിഷേധങ്ങൾക്കും ജനദ്രോഹ നടപടികൾക്കുമെതിരെ കെ.എസ്.എസ്.പി.എ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന 'ഉത്തരമേഖല ജീവിതസമര യാത്ര'യ്ക്ക് കുറ്റ്യാടിയിൽ ഉജ്ജ്വല സ്വീകരണം നൽകി.

## Article Content

കുറ്റ്യാടി: എൽ.ഡി.എഫ് സർക്കാരിന്റെ അവകാശ നിഷേധങ്ങൾക്കും ജനദ്രോഹ നടപടികൾക്കുമെതിരെ കെ.എസ്.എസ്.പി.എ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന 'ഉത്തരമേഖല ജീവിതസമര യാത്ര'യ്ക്ക് കുറ്റ്യാടിയിൽ ഉജ്ജ്വല സ്വീകരണം നൽകി.

കോഴിക്കോട് ഡി.സി.സി ജനറൽ സിക്രട്ടറി പി.എം അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ശ്രീജേഷ് ഊരത്ത് അധ്യക്ഷത വഹിച്ചു.കൺവീനർ കെ.കെ പ്രദ്യുമ്നൻ സ്വാഗതം പറഞ്ഞു.ജാഥ ക്യാപ്റ്റൻ എം.പി വേലായുധൻ മറുപടി പ്രസംഗം നടത്തി.എം.എം വിജയകുമാർ, പി രാധാകൃഷ്ണൻ ,വി സദാനന്ദൻ, കെ.എം ചന്ദ്രൻ, വി.പി സർവ്വോത്തമൻ, കെ.ടി ജയലക്ഷ്മി, രാജീവ് പുതുശ്ശേരി, ശ്രീധരൻ പാലയാട്, വി.വി വിനോദൻ, കെ.പി പത്മനാഭൻ ,എം.സി സതീശ് കുമാർ, ഷീല പത്മനാഭൻ ,കെ പി മോഹൻദാസ്, വി ഗംഗാധരൻ, ഒ.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/347403/ksspa-life-struggle-march-against-governments-denial-of-rights-enthusiastic-reception-in-kuttiadi)