---
title: "പാചകവാതക പ്രതിസന്ധി; കുറ്റ്യാടി മണ്ഡലം എൽഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയഞ്ചേരിയിൽ ധർണ്ണ സംഘടിപ്പിച്ചു"
english_title: "A dharna was organized in Ayanjari under the leadership of the Kuttiyadi Mandal LDF Committee."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/347483/a-dharna-was-organized-in-ayanjari-under-the-leadership-of-the-kuttiyadi-mandal-ldf-committee"
published_at: "2026-03-13T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b3e054de606_A_dharna_was_organized_in_Ayanjari_.jpg"
keywords: []
---

# പാചകവാതക പ്രതിസന്ധി; കുറ്റ്യാടി മണ്ഡലം എൽഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയഞ്ചേരിയിൽ ധർണ്ണ സംഘടിപ്പിച്ചു

> **Lead Summary:** കുറ്റ്യാടി: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ മൂലം രൂപപ്പെട്ട പാചകവാതക പ്രതിസന്ധിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയഞ്ചേരി പോസ്റ്റ് ഓഫീസിനു മുൻപിൽ ധർണ്ണ സംഘടിപ്പിച്ചു. പ്രതിഷേധ ധർണ്ണ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ ശക്തമായ ജനവികാരം ഉയരണമെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

കുറ്റ്യാടി: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ മൂലം രൂപപ്പെട്ട പാചകവാതക പ്രതിസന്ധിയിൽ പ്രതിഷേധിച്ച് എൽഡിഎഫ് കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയഞ്ചേരി പോസ്റ്റ് ഓഫീസിനു മുൻപിൽ ധർണ്ണ സംഘടിപ്പിച്ചു. പ്രതിഷേധ ധർണ്ണ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര നയങ്ങൾക്കെതിരെ ശക്തമായ ജനവികാരം ഉയരണമെന്ന് അദ്ദേഹം പറഞ്ഞു.

ടി.എൻ മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി. സുരേഷ് ബാബു, പി.സി ഷൈജു, ടി.കെ രാഘവൻ, സി.എച്ച് ഹമീദ്, കരിം പിലാക്കി, കെ.കെ സുരേഷ്, അഭിജിത്ത് കോറോത്ത്, എൻ.കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/347483/a-dharna-was-organized-in-ayanjari-under-the-leadership-of-the-kuttiyadi-mandal-ldf-committee)