---
title: "ഗർഭാശയഗള കാൻസറിനെതിരെ; കായക്കൊടി പഞ്ചായത്തിൽ എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിന് തുടക്കമായി"
english_title: "HPV vaccination campaign begins in Kayakodi panchayat"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/347614/hpv-vaccination-campaign-begins-in-kayakodi-panchayat"
published_at: "2026-03-14T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b4f4e668d15_HPV_vaccination_campaign_begins_in_Kayakodi_panchayat.jpg"
keywords: []
---

# ഗർഭാശയഗള കാൻസറിനെതിരെ; കായക്കൊടി പഞ്ചായത്തിൽ എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിന് തുടക്കമായി

> **Lead Summary:** കായക്കൊടി: സ്ത്രീകളിൽ കണ്ടുവരുന്ന ഗർഭാശയഗള കാൻസർ തടയുന്നതിനുള്ള എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിനിന്റെ കായക്കൊടി ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് യു.വി ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എ. അശ്വതി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. രാജേഷ് വിഷയ അവതരണം നടത്തി. വാക്സിനേഷന്റെയും ആരോഗ്യ പരിരക്ഷയുടെയും പ്രാധാന്യത്തെക്കുറിച്ച് ചടങ്ങിൽ വിശദീകരിച്ചു.

## Article Content

കായക്കൊടി: സ്ത്രീകളിൽ കണ്ടുവരുന്ന ഗർഭാശയഗള കാൻസർ തടയുന്നതിനുള്ള എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിനിന്റെ കായക്കൊടി ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് യു.വി ബിന്ദു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ എ. അശ്വതി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. രാജേഷ് വിഷയ അവതരണം നടത്തി. വാക്സിനേഷന്റെയും ആരോഗ്യ പരിരക്ഷയുടെയും പ്രാധാന്യത്തെക്കുറിച്ച് ചടങ്ങിൽ വിശദീകരിച്ചു.

പഞ്ചായത്ത് അംഗങ്ങളായ പി.പി സുകിലേഷ്, കെ.കെ ശ്രീജ, എം.പി സതീശൻ, കെ.പി ബിജു, എൻ.എൻ സക്കീന, എൻ.കെ ഷമീന എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഷിന്ദു സ്വാഗതവും സുധീർ നന്ദിയും പറഞ്ഞു. ആശാവർക്കർമാർ, നഴ്സുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നുള്ള നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/347614/hpv-vaccination-campaign-begins-in-kayakodi-panchayat)