---
title: "കാൻസറിനെ തടയാം; കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൽ എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിന് തുടക്കമായി"
english_title: "HPV vaccination campaign begins in Kunnummal Block Panchayat"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/347619/hpv-vaccination-campaign-begins-in-kunnummal-block-panchayat"
published_at: "2026-03-14T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b4f9afc199f_HPV_vaccination_campaign_begins_in_Kunnummal_Block_Panchayat.jpg"
keywords: []
---

# കാൻസറിനെ തടയാം; കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൽ എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിന് തുടക്കമായി

> **Lead Summary:** കുന്നുമ്മൽ: സ്ത്രീകളിൽ കണ്ടുവരുന്ന ഗർഭാശയഗള കാൻസർ തടയുന്നതിനുള്ള എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിനിന്റെ കുന്നുമ്മൽ ബ്ലോക്ക് തല ഉദ്ഘാടനം നടന്നു. ബ്ലോക്ക് പ്രസിഡന്റ് കെ. ശശീന്ദ്രൻ ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ത്രീകളുടെ ആരോഗ്യ സുരക്ഷയെക്കുറിച്ചും കാൻസർ പ്രതിരോധത്തിന്റെ ആവശ്യകതയെക്കുറിച്ചും ചർച്ച ചെയ്തു.

## Article Content

കുന്നുമ്മൽ: സ്ത്രീകളിൽ കണ്ടുവരുന്ന ഗർഭാശയഗള കാൻസർ തടയുന്നതിനുള്ള എച്ച്പിവി വാക്സിനേഷൻ ക്യാമ്പയിനിന്റെ കുന്നുമ്മൽ ബ്ലോക്ക് തല ഉദ്ഘാടനം നടന്നു. ബ്ലോക്ക് പ്രസിഡന്റ് കെ. ശശീന്ദ്രൻ ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ത്രീകളുടെ ആരോഗ്യ സുരക്ഷയെക്കുറിച്ചും കാൻസർ പ്രതിരോധത്തിന്റെ ആവശ്യകതയെക്കുറിച്ചും ചർച്ച ചെയ്തു.

ബ്ലോക്ക് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എം.എം റോയ്, ഹെൽത്ത് സൂപ്പർവൈസർ എ.ടി പ്രമീള എന്നിവർ ചടങ്ങിൽ സംസാരിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി സ്വപ്ന സ്വാഗതവും ഏലിയാമ്മ വർഗീസ് നന്ദിയും പറഞ്ഞു. എച്ച്പിവി വാക്സിനേഷൻ എല്ലാ സ്ത്രീകളിലും എത്തിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ബ്ലോക്കിന് കീഴിലുള്ള വിവിധ കേന്ദ്രങ്ങളിൽ വരും ദിവസങ്ങളിൽ നടക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/347619/hpv-vaccination-campaign-begins-in-kunnummal-block-panchayat)