---
title: "കുറ്റ്യാടി തേങ്ങയ്ക്ക് മൂല്യമേറും; മണിമല നാളികേര പാർക്ക് ഒന്നാം ഘട്ടം പ്രവൃത്തി ഉദ്ഘാടനം ചെയ്തു"
english_title: "Manimala Coconut Park Phase 1 work completed"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/347738/manimala-coconut-park-phase-1-work-completed"
published_at: "2026-03-14T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b56fd5556d4_kera.jpg"
keywords: []
---

# കുറ്റ്യാടി തേങ്ങയ്ക്ക് മൂല്യമേറും; മണിമല നാളികേര പാർക്ക് ഒന്നാം ഘട്ടം പ്രവൃത്തി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കുറ്റ്യാടി: **നാളികേര ഉത്പാദന മേഖലയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് കുറ്റ്യാടി മണിമല നാളികേര പാർക്കിന്റെ ഒന്നാം ഘട്ടം പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു. അഞ്ച് വർഷം മുൻപ് കാടുപിടിച്ച് മൃഗങ്ങളുടെ ആവാസകേന്ദ്രമായിരുന്ന പ്രദേശം ആധുനിക സൗകര്യങ്ങളുള്ള വ്യവസായ പാർക്കായി മാറിയിരിക്കുകയാണ്.

## Article Content

**കുറ്റ്യാടി: **നാളികേര ഉത്പാദന മേഖലയിൽ വൻ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് കുറ്റ്യാടി മണിമല നാളികേര പാർക്കിന്റെ ഒന്നാം ഘട്ടം പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു. അഞ്ച് വർഷം മുൻപ് കാടുപിടിച്ച് മൃഗങ്ങളുടെ ആവാസകേന്ദ്രമായിരുന്ന പ്രദേശം ആധുനിക സൗകര്യങ്ങളുള്ള വ്യവസായ പാർക്കായി മാറിയിരിക്കുകയാണ്.

ബിഎംബിസി നിലവാരത്തിൽ റോഡും, ചുറ്റുമതിലും,ട്രാൻസ്ഫോർമർ ഉൾപ്പെടെയും നാളികേര പാർക്കിൽ സജ്ജമായി. 10000 ത്തിലധികം മരങ്ങൾ മുറിച്ചുമാറ്റിയും,പാറക്കെട്ടുകൾ പൊട്ടിച്ചും,വലിയ ഉയരത്തിൽ മണ്ണ് കട്ട് ചെയ്തുമാണ് പ്രവർത്തി നടപ്പിലാക്കിയത്.

പതിനായിരത്തിലധികം മരങ്ങൾ നീക്കം ചെയ്തും പാറക്കെട്ടുകൾ പൊട്ടിച്ചുമാണ് ഭൂമി വ്യവസായത്തിന് അനുയോജ്യമായ രീതിയിൽ മാറ്റിയെടുത്തത്.കുറ്റ്യാടി തേങ്ങയുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന വ്യവസായങ്ങൾ പാർക്കിൽ ആരംഭിക്കുന്നതോടെ മേഖലയിലെ കർഷകർക്ക് വലിയ ഉണർവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യവസായങ്ങൾ ആരംഭിക്കുന്നതിനായി നിക്ഷേപകരെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യങ്ങൾ ഇതിനകം പുറത്തിറക്കിക്കഴിഞ്ഞു.

വ്യവസായങ്ങൾ ആരംഭിക്കുന്നതിനായി ഇതിനകം പത്തിലധികം അപേക്ഷകൾ കെഎസ്ഐഡിസിക്ക് ലഭിച്ചു കഴിഞ്ഞു. ചടങ്ങിൽ വേളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മുജീബ് റഹ്മാൻ ,ജനപ്രതിനിധികൾ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/347738/manimala-coconut-park-phase-1-work-completed)